ബട്‌ലര്‍ക്ക് സെഞ്ചുറി; ബ്രൂക്ക് സെഞ്ച്വറിക്കരികെ; അഞ്ചാം ടി20യില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വൻ ലക്ഷ്യം

ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ ഇന്ത്യക്ക് 258 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം

ബട്‌ലര്‍ക്ക് സെഞ്ചുറി; ബ്രൂക്ക് സെഞ്ച്വറിക്കരികെ; അഞ്ചാം ടി20യില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വൻ ലക്ഷ്യം
dot image

ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ ഇന്ത്യക്ക് 258 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. സതാംപ്ടണ്‍ റോസ് ബൗള്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറുടെ സെഞ്ച്വറിയാണ് കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 64 പന്തിൽ എട്ട് സിക്‌സറും 12 ഫോറുകളും അടക്കം 131 റൺസ് നേടി.

45 പന്തില്‍ 95 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും മികച്ച പ്രകടനം പുറത്തെടുത്തു. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ശിവം ദുബെ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റെടുത്തു.

നേരത്തെ, വൈഭവ് സൂര്യവംശിക്ക് പകരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. പരമ്പരയിലെ മൂന്ന് മത്സരങ്ങൾ ജയിച്ച് ഇംഗ്ലണ്ട് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയതാണ്.

Content highlight: jos buttler century harry brook misses hundred india vs england 5th t20

dot image
To advertise here,contact us
dot image