2026 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയ ജെയ്ഡൻ ആഡംസ് മരണപ്പെട്ടു

ലോകകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച ജെയ്ഡൻ ആഡംസ് അന്തരിച്ചു

2026 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി തിളങ്ങിയ ജെയ്ഡൻ ആഡംസ് മരണപ്പെട്ടു
dot image

ലോകകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ച ജെയ്ഡൻ ആഡംസ് അന്തരിച്ചു. ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 3 മത്സരങ്ങൾ കളിച്ച ജെയ്ഡൻ ആഡംസിന്റെ മരണകാരണം വ്യക്തമായിട്ടില്ല.

ശനിയാഴ്ച രാവിലെ കേപ് ടൗണിലുള്ള വീട്ടിലാണ് താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വെസ്റ്റേൺ കേപ് പോലീസ് അറിയിച്ചു.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിൽ കളിച്ച ജെയ്ഡൻ ആഡംസ് ആദ്യ രണ്ട് മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇടംനേടിയിരുന്നു.

2023 ലെ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസിന്റെ സെമിഫൈനലിലെത്തിയ ദക്ഷിണാഫ്രിക്കൻ ടീമിലും ജെയ്ഡൻ ആഡംസ് അംഗമായിരുന്നു.

content highlights:south africa footballer jayden adams dies aged 25 world cup player

dot image
To advertise here,contact us
dot image