വൈറ്റ് വാഷ്; അഞ്ചാം ടി 20 യിലും ഇന്ത്യയെ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട്

ടി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിലും ഇന്ത്യയെ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട്

വൈറ്റ് വാഷ്; അഞ്ചാം ടി 20 യിലും ഇന്ത്യയെ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട്
dot image

ടി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിലും ഇന്ത്യയെ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട്. 57 റൺസിന്റെ തകർപ്പൻ ജയമാണ് ആതിഥേയർ നേടിയത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 258 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി ഇഷാൻ കിഷൻ (56 ), തിലക് വർമ (53 ) എന്നിവർ അർധ സെഞ്ച്വറി നേടി. ശ്രേയസ് അയ്യർ 28 റൺസും സഞ്ജു സാംസൺ 27 റൺസും നേടി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറുടെ (64 പന്തില്‍ 131) സെഞ്ചുറിയാണ് 258 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 45 പന്തില്‍ 95 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും മികച്ച പ്രകടനം പുറത്തെടുത്തു.

പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ പിന്നീടുള്ള നാല് മത്സരവും ജയിച്ചാണ് ഇംഗ്ലണ്ട് പരമ്പര തൂത്തുവാരിയത്.

Content highlight: england-whitewash-india-5th-t20-series-win




dot image
To advertise here,contact us
dot image