

ഇംഗ്ലണ്ടിനെതിരെ അവസാന ടി20യില്‍ ഇന്ത്യയ്ക്ക് വെടിക്കെട്ട് തുടക്കം. 14 പന്തിൽ 27 റൺസാണ് താരം നേടിയത്. കഴിഞ്ഞ മത്സരങ്ങളിൽ താരത്തെ പുറത്തിരുത്തിയതിനുള്ള മറുപടി കൂടിയായിരുന്നു ഇത്.
മത്സരത്തിൽ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. അഭിഷേക് ശര്‍മ (3), സഞ്ജു സാംസണ്‍ ( 27) , ശ്രേയസ് അയ്യർ (28 ) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 12 ഓവറില്‍ മൂന്നിന് 131 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.
സതാംപ്ടണ്‍, റോസ് ബൗള്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനെ ജോസ് ബട്‌ലറുടെ (64 പന്തില്‍ 131) സെഞ്ചുറിയാണ് 258 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 45 പന്തില്‍ 95 റണ്‍സുമായി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും മികച്ച പ്രകടനം പുറത്തെടുത്തു.
Content highlight: sanju-samson-comeback-india-vs-england-t20-explosive-start