

ഇംഗ്ലണ്ടിനെതിരായ അഞ്ചാമത്തേതും അവസാനത്തേതുമായ ടി20 മത്സരത്തില്‍ നിന്ന് വൈഭവ് സൂര്യവംശിയെ പുറത്തിരുത്താനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെ വിമർശനവുമായി മുൻ താരം സുനില്‍ ഗാവസ്‌കര്‍. അഞ്ചാം മത്സരത്തിൽ സൂര്യവംശിക്ക് പകരം സഞ്ജു സാംസണ്‍ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. നേരത്തെ ഈ പരമ്പരയ്ക്കിടയില്‍ സഞ്ജുവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സരങ്ങളിലാണ് സൂര്യവംശിക്ക് അവസരം ലഭിച്ചത്.
ഈ മൂന്ന് ഇന്നിംഗ്‌സുകളിലായി ആകെ 42 റണ്‍സാണ് താരം നേടിയത്. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയെങ്കിലും പെട്ടെന്ന് വിക്കറ്റ് വീണതാണ് തിരിച്ചടിയായത്. അയര്‍ലന്‍ഡിലും ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യിലും മോശം ഫോമിലായിരുന്ന സഞ്ജു സാംസണിന് പകരമായാണ് വൈഭവ് ടീമിലെത്തിയത്.
വെറും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം വൈഭവിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഗാവസ്‌കറിനെ ചൊടിപ്പിച്ചു. സൗത്താംപ്ടണിലെ ടോസിന് ശേഷം ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ ഗാവസ്‌കര്‍ രൂക്ഷമായി വിമര്‍ശിച്ചു.
' നമ്മള്‍ ഒരു മികച്ച അവസരം നഷ്ടപ്പെടുത്തിയെന്ന് ഞാന്‍ കരുതുന്നു. ഇത് അവസാനമല്ല എന്ന് അവനോട് ആരെങ്കിലും ചേര്‍ത്തുപിടിച്ച് പറയുമെന്ന് ഞാന്‍ കരുതുന്നു. 15 വയസ്സുള്ള ഒരു കുട്ടിയെ വെറും മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം പുറത്തിരുത്തുന്നത് അല്‍പ്പം കടുത്ത നടപടിയാണ്.' ഗാവസ്‌കര്‍ പറഞ്ഞു.
Content highlight: sunil gavaskar slams indian teammanagement-after vaibhav suryavanshi droping vs england