വൈഭവ് സൂര്യവംശിയുടെയും അഭിഷേകിന്റെയും സിക്‌സര്‍ അടിക്കാനുള്ള മികവ് മികച്ചത്; നിയന്ത്രണം വേണം -ബിസിസിഐ

ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തില്‍ ഇന്ത്യന്‍ താരങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച് ബിസിസിഐ

വൈഭവ് സൂര്യവംശിയുടെയും അഭിഷേകിന്റെയും സിക്‌സര്‍ അടിക്കാനുള്ള മികവ് മികച്ചത്; നിയന്ത്രണം വേണം -ബിസിസിഐ
dot image

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങളെ ബിസിസിഐ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പ്രത്യേകിച്ച്, ഇന്ത്യയുടെ ഓപ്പണിങ് സഖ്യമായ അഭിഷേക് ശര്‍മ, കൗമാര താരം വൈഭവ് സൂര്യവംശി എന്നിവരുടെ സിക്‌സര്‍ അടിക്കാനുള്ള കഴിവും പ്രകടനവും ബിസിസിഐയുടെ നിരീക്ഷണത്തിലാണെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ടി20 ലോകകപ്പ് കിരീടം നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവില്‍ നിന്ന് മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍ നായകസ്ഥാനം ഏറ്റെടുത്തതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഒരു പുതിയ യുഗത്തിലേക്ക് കടന്നത്. എന്നാല്‍, ഇംഗ്ലണ്ട് പര്യടനത്തിന് തൊട്ടുമുമ്പ് അയര്‍ലന്‍ഡിനോട് നേരിട്ട അപ്രതീക്ഷിത പരാജയത്തിന് ശേഷം, നിലവിലെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യക്ക് നഷ്ടമായി. അയ്യരുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ അവസാന മത്സരത്തിലെങ്കിലും ജയിക്കാനാകുമോ എന്നതാണ് ഇനി കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്, 'അഭിഷേകിന്റെയും സൂര്യവംശിയുടെയും സിക്‌സര്‍ അടിക്കാനുള്ള ശേഷി മികച്ചതാണെങ്കിലും അത് കുറച്ചുകൂടി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്' എന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. വേണ്ട വിധത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനമുണ്ടായില്ലെന്നും ബിസിസിഐ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ, അയര്‍ലന്‍ഡ് പരമ്പരയിലും ഇംഗ്ലണ്ടിനെതിരായ ആദ്യമത്സരത്തിലും നിറംമങ്ങിയ സഞ്ജു സാംസണിനെ പുറത്തിരുത്തിയാണ് വൈഭവിനെ കളിക്കാനിറക്കിയത്. എന്നാല്‍ ഇത് ഫലം കണ്ടില്ലെന്നാണ് റിസള്‍ട്ട് വ്യക്തമാക്കുന്നത്. ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരം ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മാത്രമാണ് (80) ഇന്ത്യക്കുവേണ്ടി പൊരുതിയത്. വൈഭവ് ഉള്‍പ്പടെ എല്ലാവരും പാടേ നിരാശപ്പെടുത്തി.

സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത വൈഭവ്
തന്റെ 15-ാം വയസ്സില്‍ (15 വയസ്സും 99 ദിവസവും) ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20-യില്‍ കളത്തിലിറങ്ങിയ വൈഭവ് സൂര്യവംശി, ഇന്ത്യക്കായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന സച്ചിന്‍ തെണ്ടുല്‍ക്കറുടെ ദീര്‍ഘകാലത്തെ റെക്കോര്‍ഡാണ് തകര്‍ത്തത്. എന്നാല്‍, അന്താരാഷ്ട്ര കരിയറിന്റെ തുടക്കത്തില്‍ 14, 13, 15 എന്നിങ്ങനെ ചെറിയ സ്‌കോറുകള്‍ മാത്രമാണ് താരത്തിന് നേടാനായത്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഐപിഎല്‍ ക്രിക്കറ്റില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് വൈഭവ് സൂര്യവംശിയെ ദേശീയ ടീമിലേക്ക് എത്തിച്ചത്. ഐപിഎല്ലില്‍ ഒരു സെഞ്ചുറിയും 5 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 776 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും, 72 സിക്‌സറുകള്‍ പറത്തി സൂപ്പര്‍ സിക്‌സസ് പുരസ്‌കാരവും സൂര്യവംശി സ്വന്തമാക്കിയിരുന്നു. നിലവില്‍ 23 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 228.95 സ്‌ട്രൈക്ക് റേറ്റില്‍ 1,028 റണ്‍സ് ഈ യുവതാരത്തിന്റെ പേരിലുണ്ട്. ഇതില്‍ 96 സിക്‌സറുകളും ഉള്‍പ്പെടുന്നു.


ശ്രീലങ്ക എ, അഫ്ഗാനിസ്ഥാന്‍ എ ടീമുകള്‍ക്കെതിരെ നടന്ന ത്രിരാഷ്ട്ര പരമ്പരയിലും താരം മിന്നും പ്രകടനമാണ് നടത്തിയത്. ശ്രീലങ്ക എ ടീമിനെതിരെ വെറും 11 പന്തില്‍ ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ അര്‍ധസെഞ്ചുറിയും സൂര്യവംശി കുറിച്ചിരുന്നു.

സ്ഥിരതയില്ലാതെ അഭിഷേക്
മറുഭാഗത്ത്, അഭിഷേക് ശര്‍മ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും സ്ഥിരതയാര്‍ന്ന വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ താരത്തിനും സാധിക്കുന്നില്ല. അയര്‍ലന്‍ഡ് പരമ്പരയില്‍ 49, പൂജ്യം എന്നിങ്ങനെയായിരുന്നു അഭിഷേകിന്റെ സ്‌കോറുകള്‍. ഇംഗ്ലണ്ട് പര്യടനത്തില്‍ ഇതുവരെ 59, 43, 10, 16 എന്നിങ്ങനെയാണ് സ്‌കോറെടുത്തത്. ഇന്ത്യക്കുവേണ്ട വിധത്തില്‍ ഇന്നിങ്‌സ് കെട്ടിപ്പെടുക്കാന്‍ ഇതുവരെ അദ്ദേഹത്തിനായിട്ടില്ല.

content highlights: 'Vaibhav Suryavanshi and Abhishek have exceptional six-hitting abilities; but they need control' - BCCI

dot image
To advertise here,contact us
dot image