അർധസെഞ്ചുറിയുമായി ഹർമൻപ്രീത് കൗർ; നേട്ടം 27 പന്തുകളിൽ നിന്ന്

ടി20 വനിതാ ലോകകപ്പിൽ സെമി ഫൈനൽ കാണാതെ ഇന്ത്യൻ വനിതകൾ പുറത്തായെങ്കിലും ഇന്ത്യയ്ക്കായി തിളങ്ങി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ

അർധസെഞ്ചുറിയുമായി ഹർമൻപ്രീത് കൗർ; നേട്ടം 27 പന്തുകളിൽ നിന്ന്
dot image

ടി20 വനിതാ ലോകകപ്പിൽ സെമി ഫൈനൽ കാണാതെ ഇന്ത്യൻ വനിതകൾ പുറത്തായെങ്കിലും ഇന്ത്യയ്ക്കായി തിളങ്ങി ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. മത്സരത്തിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ഓസ്‌ട്രേലിയൻ വനിതകളോടെ പരാജയപ്പെടുകയായിരുന്നു. ആറ് വിക്കറ്റുകളുടെ ജയമായിരുന്നു ഓസ്‌ട്രേലിയൻ വനിതകൾ ഇന്ത്യയ്‌ക്കെതിരെ സ്വന്തമാക്കിയത്.

മത്സരത്തിൽ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ഇന്ത്യയ്ക്കായി 27 ബൗളുകളിൽ നിന്ന് 56 റൺസ് സ്വന്തമാക്കുകയും ചെയ്തിരുന്നു. മൂന്ന് സിക്സറുകളും ആറ് ബൗണ്ടറികളുമായിരുന്നു താരത്തിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത്. കൂടാതെ, ഓപ്പണറായ സ്‌മൃതി മന്ദനാ ആറ് ബൗണ്ടറികളടക്കം 37 പന്തുകളിൽ നിന്ന് 38 റൺസായിരുന്നു നേടിയത്. സഹഓപണർ ഷെഫാലി വർമ 26 പന്തുകളിൽ നിന്ന് 34 റൺസും സ്വന്തമാക്കി. രണ്ട് സിക്സറുകളും മൂന്ന് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ബാറ്റിംഗ് പ്രകടനം. ജെമീമയും ഇന്ത്യയ്ക്കായി മികച്ച് നിന്നു. 28 പന്തിൽ ഒരു ബൗണ്ടറിയും ഒരു സിക്സറും അടക്കം 34 റൺസാണ് നേടിയത്.

Content highlight: Harmanpreet Kaur smashes half century in 27 balls Women's cricket

dot image
To advertise here,contact us
dot image