'ഫീൽഡിങ്ങിലും ബൗളിങ്ങിലും അവർ ഞങ്ങളെക്കാള്‍ ഒരുപടി മുന്നിലായിരുന്നു'; ശ്രേയസ് അയ്യർ

അയര്‍ലന്‍ഡിനെതിരായ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ

'ഫീൽഡിങ്ങിലും ബൗളിങ്ങിലും അവർ ഞങ്ങളെക്കാള്‍ ഒരുപടി മുന്നിലായിരുന്നു'; ശ്രേയസ് അയ്യർ
dot image

അയര്‍ലന്‍ഡിനെതിരായ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ. ഇത് തങ്ങൾക്ക് അത്ര മികച്ച പരമ്പ ആയിരുന്നില്ല എന്നതായിരുന്നു ശ്രേയസിന്റെ പ്രതികരണം. ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ഒരു റൺസിനായി ഇന്ത്യ അയർലൻഡിനോട് പരാജയപ്പെട്ടത്. ഈ തോൽവിയോടെ അയർലൻഡ് പരമ്പര തൂത്തുവാരിയിരുന്നു.

'ഇത് അത്ര മികച്ച പരമ്പരയായിരുന്നില്ല. പക്ഷെ അയർലൻഡ് താരങ്ങളുടെ കളിശൈലിയെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. വിക്കറ്റിന്റെ സ്വഭാവം മനസ്സിലാക്കികൊണ്ട് അവർ നടത്തിയ ഓരോ നീക്കങ്ങള്‍ അവിശ്വസനീയമായിരുന്നു. ഫീല്‍ഡിംഗും ബൗളിംഗും എടുത്തുനോക്കിയാൽ അവർ ഞങ്ങളെക്കാള്‍ ഒരുപടി മുന്നിലായിരുന്നു. ഐപിഎല്ലില്‍ നിന്ന് അവര്‍ക്ക് ലഭിച്ച വലിയ അനുഭവസമ്പത്ത് അവര്‍ നന്നായി ഉപയോഗിച്ചു', ശ്രേയസ് വ്യക്തമാക്കി.

മത്സരത്തിൽ നാടകീയമായ ജയമായിരുന്നു അയർലൻഡ് സ്വന്തമാക്കിയത്. അവസാന പന്ത് വരെ പൊരുതിയെങ്കിലും ഒരു റൺസിന്റെ ജയം അയർലൻഡ് നേടുകയായിരുന്നു. തുടക്കം മുതലേ വിക്കറ്റുകൾ നഷ്ട്ടപ്പെട്ട ഇന്ത്യക്ക് തിലക് വർമയുടെ അർധസെഞ്ചുറി മികവായിരുന്നു രക്ഷയായത്. 46 പന്തുകളിൽ നിന്ന് 55 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

Content highlight: Shreyas Iyer on match defeat they were one step ahead in bowling and fielding

dot image
To advertise here,contact us
dot image