നാണംകെട്ട് ഇന്ത്യ; രണ്ടാം ടി20 യിലും അയർലൻഡിനോട് തോറ്റു

തുടക്കം മുതലേ വിക്കറ്റുകൾ നഷ്ട്ടപ്പെട്ട ഇന്ത്യക്ക് തിലക് വർമയുടെ അർധസെഞ്ചുറി മികവായിരുന്നു രക്ഷയായത്

നാണംകെട്ട് ഇന്ത്യ; രണ്ടാം ടി20 യിലും അയർലൻഡിനോട് തോറ്റു
dot image

അയർലൻഡിനെതിരായ രണ്ടാം ടി20യിലും തോറ്റ് ടീം ഇന്ത്യ. മത്സരത്തിൽ നാടകീയമായ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. അവസാന പന്ത് വരെ പൊരുതിയെങ്കിലും ഒരു റൺസിന്റെ ജയം അയർലൻഡ് നേടുകയായിരുന്നു. തുടക്കം മുതലേ വിക്കറ്റുകൾ നഷ്ട്ടപ്പെട്ട ഇന്ത്യക്ക് തിലക് വർമയുടെ അർധസെഞ്ചുറി മികവായിരുന്നു രക്ഷയായത്. 46 പന്തുകളിൽ നിന്ന് 55 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം.

ആദ്യം ബാറ്റ് വീശാനെത്തിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ വിക്കറ്റുകൾ നഷ്ടമായിരുന്നു. നേരിട്ട ആദ്യ പന്തിൽ തന്നെ ഓപ്പണർമാരായ മലയാളി താരം സഞ്ജു സാംസനെയും, അഭിഷേക് ശര്മയെയും നീലപ്പടയ്ക്ക് നഷ്ടപ്പെട്ടിരുന്നു. വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ 11 പന്തിൽ 12 റൺസും, നായകൻ ശ്രേയസ് അയ്യർ ഏഴ് പന്തിൽ പത്ത് റൺസുമാണ് നേടിയത്. ഒരു ബൗണ്ടറിയാണ് ഇഷാൻ അടിച്ചതെങ്കിൽ, രണ്ട് ബൗണ്ടറികളായിരുന്നു ശ്രേയസ് നേടിയത്. അരങ്ങേറ്റത്തിൽ പ്രിൻസ് മൂന്ന് വിക്കറ്റും, അർഷ്ദീപ് സിംഗ്, ശിവം ദുബെ എന്നിവർ രണ്ട് വിക്കറ്റുകളും ഇന്ത്യയ്ക്കായി വീഴ്ത്തി. കൂടെ ഹർഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി.

അയർലൻഡിനായി ഹാരി റെക്ടർ മത്സരത്തിൽ അർധസെഞ്ചുറി നേടിയിരുന്നു. 47 പന്തുകളിൽ നിന്ന് 53 റൺസ് നേടിയായിരുന്നു താരം അർധസെഞ്ചുറി നേടിയത്. ഒരു സിക്സറും അഞ്ച് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ബാറ്റിംഗ് പ്രകടനം. 37 റൺസുമായി ബെന്നും അയർലൻഡിനായി തിളങ്ങി. രണ്ട് സിക്സറുകളും മൂന്ന് ബൗണ്ടറികളും ബെന്നിന്റെ ബാറ്റിംഗ്. മാത്യു ഹൊള്ളാർഡ്, ജയ് മൂന്ദ്ര എന്നിവർ അയർലൻഡിനായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Content highlight: India vs Ireland 2nd t20 India lose to Ireland shocking defeat

dot image
To advertise here,contact us
dot image