

ഇന്ത്യൻ ടി20 ടീമിന്‍റെ നായകനായി അരങ്ങേറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, ഇൻസ്റ്റാഗ്രാം ബയോ മാറ്റി ആരാധകരെ ശ്രേയസ് അയ്യർ. ബെൽഫാസ്റ്റിൽ അയർലൻഡിനെതിരെ ആരംഭിക്കുന്ന ടി20 പരമ്പരയോടെയാണ് ശ്രേയസ് ഇന്ത്യയെ ആദ്യമായി നയിക്കാനൊരുങ്ങുന്നത്. സൂര്യകുമാർ യാദവിന് പകരക്കാരനായാണ് കഴിഞ്ഞ മാസം ശ്രേയസിനെ ഇന്ത്യൻ ടി20 ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.
ആദ്യ മത്സരത്തിന് തൊട്ടുമുമ്പ് തന്‍റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ശ്രേയസ് ചേർത്ത പുതിയ വരികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. 'സെക്കൻഡ് ഡേറ്റ് ഓഫ് ബര്‍ത്ത്- 25.12.2025' എന്നാണ് ശ്രേയസ് പുതുതായി ബയോയിൽ കുറിച്ചിരിക്കുന്നത്.
ഇതോടെ ഈ തീയതിക്ക് പിന്നിലെ നിഗൂഢത എന്തെന്നറിയാൻ ആരാധകർ നെട്ടോട്ടമോടുകയാണ്.
കരിയറിന് തന്നെ ഭീഷണിയായേക്കാവുന്ന ഗുരുതരമായ പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനായി ശ്രേയസ് അയ്യർ വീണ്ടും കൈകളിൽ ബാറ്റ് എടുത്ത ദിവസമായിരുന്നു 2025 ഡിസംബർ 25. അത് കേവലം ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് മാത്രമല്ല, കരിയറിലെ ഒരു പുതിയ അധ്യായത്തിന്റെ തുടക്കം കൂടിയായിരുന്നു.
Content highlights: