

ത്രിരാഷ്ട്ര പരമ്പരയിൽ അതിന്റെ ഫൈനൽ പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ഇന്ത്യ എ ടീം. പരമ്പരയിൽ നടന്ന അഞ്ചാം മത്സരത്തിൽ അഫ്‌ഗാനിസ്ഥാൻ എ ടീമിനെ 101 റൺസിന് തകർത്തായിരുന്നു ഇന്ത്യ എ ടീമിന്റെ മുന്നേറ്റം. എന്നാൽ, ആ മുന്നേറ്റത്തിനിടയിലും കണ്ണുകൾ ചെന്നെത്തിയത് വൈഭവ് സൂര്യവംശിയിലേക്കായിരുന്നു. അഫ്ഗാനെതിരെ കളിച്ചത്തിൽ മുന്നേ കളിച്ച മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനത്തിനും കഴിഞ്ഞ മത്സരത്തിലെ 'തള്ളിമാറ്റലുമായി' ബന്ധപ്പെട്ട വിവാദത്തിനും ഇടയിലായിരുന്നു സൂര്യവംശി അഫ്ഗാനെതിരായ ടീമില്‍ ഇടം പിടിച്ചത്.
മത്സരത്തിൽ 28 പന്തുകളിൽ നിന്ന് 38 റൺസായിരുന്നു വൈഭവൻ ഇന്ത്യയ്ക്കായി നേടാനായിരുന്നത്. മുൻപ് കളിച്ച മൂന്ന് മത്സരങ്ങളിൽ മോശം ഫോമിലായിരുന്നു വൈഭവൻ ഈ മത്സരത്തിലും തിളങ്ങാനാകില്ല എന്ന രീതിയിലായിരുന്നു മത്സരം മുന്നോട്ട് പോയത്. അഫ്ഗാനെതിരെ മൂന്ന് പന്ത് നേരിട്ട താരം ഡക്കായി പുറത്തകേണ്ടതായിരുന്നു. എന്നാൽ തേഡ് അമ്പയറുടെ സൂക്ഷ്മ നിരീക്ഷണം വൈഭവിനെ ആ പുറത്താകലിൽ നിന്ന് രക്ഷിച്ചു. ഈ സംഭവത്തിന് ശേഷം ഏതാനും ബോളുകൾ മാത്രം താരം നേരിട്ടതിന് പിന്നാലെ മറ്റൊരു ലൈഫ്‌ലൈന്‍ കുടി ലഭിക്കുകയായിരുന്നു. എന്നാല്‍ ഭാഗ്യത്തിന്റെ ഈ വലയം അധികം സമയം സൂര്യവംശിയെ തുണച്ചില്ല. 28 പന്തില്‍ 38 റണ്‍സെടുത്ത ഈ ഓപ്പണറെ ഫരീദൂന്‍ ദാവൂദ്സായ് പുറത്താക്കുകയായിരുന്നു.
നാല് ബൗണ്ടറികളും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു വൈഭവന്റെ ഇന്നിങ്‌സ്. ദാവൂദ്സായ് എറിഞ്ഞ ഓവറിലെ ആദ്യ അഞ്ച് പന്തുകളിലും സൂര്യവംശി മികച്ച ഫോമിലായിരുന്നു; രണ്ട് ബൗണ്ടികളും ഒരു സിക്‌സറുമായിരുന്നു അദ്ദേഹം പറത്തിയത്. എന്നാല്‍ അവസാന പന്തില്‍ സൂര്യവംശി വീണ്ടും ഒരു വലിയ ഷോട്ടിന് ശ്രമിച്ചെങ്കിലും പന്ത് കൃത്യമായി ടൈം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ കവര്‍ പോയിന്റില്‍ ഖാലിദ് താനിവാല്‍ സൂര്യവംശിയെ കൈയിലൊതുക്കുകയായിരുന്നു.
Content highlight: Tri-Series: Vaibhav didn't learn even after getting a life twice against AFG A team