ഫുട്ബോളിലും മൈറ്റി തന്നെയാ!; തുർക്കിയെ തകർത്ത് ഓസ്‌ട്രേലിയ

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡി-യിൽ തുർക്കിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ഓസ്‌ട്രേലിയ.

ഫുട്ബോളിലും മൈറ്റി തന്നെയാ!; തുർക്കിയെ തകർത്ത് ഓസ്‌ട്രേലിയ
dot image

ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡി-യിൽ തുർക്കിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്ത് ഓസ്‌ട്രേലിയ. തുർക്കിയുടെ കടുത്ത ആക്രമണത്തെ പ്രതിരോധകോട്ട കെട്ടി തോൽപ്പിച്ച് മിന്നൽ കൗണ്ടർ അറ്റാക്കിലൂടെയും പ്രതിരോധപ്പിഴവ് മുതലെടുത്തുമാണ് ഓസ്‌ട്രേലിയ ഗോളുകൾ നേടിയത്.

മത്സരത്തിന്റെ 27-ാം മിനിറ്റിൽ ഓസ്‌ട്രേലിയ ലീഡ് ചെയ്തു. തുർക്കിയുടെ അർദ ഗുലർ തൊടുത്ത ഒരു ഫസ്റ്റ് ടൈം വോളി ഓസ്‌ട്രേലിയൻ കീപ്പർ പാട്രിക് ബീച്ച് മികച്ചൊരു സേവിലൂടെ തടഞ്ഞു. പന്ത് കൈക്കലാക്കിയ ബീച്ച് ഒട്ടും സമയം കളയാതെ അത് ഓകോൺ എങ്സ്റ്റലർക്ക് നൽകി. തുർക്കി പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത്, എങ്സ്റ്റലർ ബോക്‌സിന് മുന്നിലേക്ക് നീട്ടിനൽകിയ പന്ത് വിങ്ങർ നെസ്റ്ററി ഇരങ്കുണ്ട കൃത്യമായി പിടിച്ചെടുത്തു. പന്തുമായി മുന്നേറി, തുർക്കി പ്രതിരോധത്തെ വെട്ടിച്ച് മുന്നേറിയ ഇരങ്കുണ്ട പോസ്റ്റിലേക്ക് പന്ത് അടിച്ചുകയറ്റി (1-0).

തുർക്കി മത്സരത്തിലേക്ക് തിരിച്ചുവരുമെന്ന് തോന്നിച്ച ഘട്ടത്തിൽ, 75-ാം മിനിറ്റിൽ ഒസ്‌ട്രേലിയ വീണ്ടും ഗോൾ നേടി. തുർക്കി മധ്യനിരയുടെ പിഴവിൽനിന്ന് പന്ത് പിടിച്ചെടുത്ത കോണർ മെറ്റ്കാഫ് ബോക്‌സിന് മുന്നിലേക്ക് തനിച്ച് മുന്നേറി. പ്രതിരോധം തടയാൻ ശ്രമിക്കുംമുൻപുതന്നെ മെറ്റ്കാഫ് തൊടുത്ത ലോങ് റേഞ്ച് ഇടങ്കാലൻ ഷോട്ട് തുർക്കി കീപ്പർ സാക്കിറിനെ പൂർണമായി ഭേദിച്ച് പോസ്റ്റിന്റെ മൂലയിലേക്ക് തുളച്ചുകയറി (2-0).

70 ശതമാനത്തോളം പന്തടക്കവുമായി തുർക്കിയാണ് മത്സരത്തിലുടനീളം കളം നിറഞ്ഞത്. എന്നാൽ ഗോളിലൂടെ കളി വിജയിച്ചത് ഓസ്‌ട്രേലിയയായിരുന്നു.

content highlights:australia-vs-turkey-fifa-world-cup-2026-match-result-socceroos-win]

dot image
To advertise here,contact us
dot image