

ഹോണ്ടയുടെ അപ്‌ഡേറ്റഡ് സിറ്റി മിഡ് സൈസ് സെഡാന് മാർക്കറ്റിൽ വൻ ഡിമാൻഡ്. മെയ് മാസം മാത്രം വണ്ടിയുടെ 1227 യൂണിറ്റുകളാണ് വിറ്റുപോയത്. ഏപ്രിലിൽ ഇത് വെറും 177 ആയിരുന്നു. 593.22% വളർച്ചയാണ് ഒരു മാസം കൊണ്ട് വില്പനയിൽ ഉണ്ടായിരിക്കുന്നത്. ഇതാദ്യമായല്ല ഹോണ്ടയുടെ ഒരു മോഡലിന്റെ വില്പന 1000 യൂണിറ്റ് കടക്കുന്നത്.
നവംബർ 2023ൽ ഹോണ്ട സിറ്റിയുടെ 1336 യൂണിറ്റുകളാണ് ഒരു മാസം വിട്ടുപോയത്. അതിനുശേഷം ഇപ്പോഴാണ് വില്പന 1000 കടക്കുന്നത് എന്നാണ് ശ്രദ്ധേയം. രണ്ടര വർഷത്തിനിടെയുള്ള ഏറ്റവും വലിയ രണ്ടാമത്തെ സെയിൽസ് ആണ് മെയ് മാസത്തേത്. ഡിസംബർ 2025ൽ രേഖപ്പെടുത്തിയ 943 കാറുകളുടെ വില്പനയയ്ക്കായിരുന്നു നേരത്തെ രണ്ടാം സ്ഥാനം ഉണ്ടായിരുന്നത്.
കഴിഞ്ഞ മാസമാണ് ഹോണ്ടയുടെ പുതിയ സിറ്റി വണ്ടി നിരത്തിലിറക്കിയത്. ഡിസൈനുകളിൽ മാറ്റം വരുത്തിയാണ് ഹോണ്ട സിറ്റി ഇറക്കിയത്. മുൻഭാഗത്തെ ഷേപ്പിൽ മാറ്റം, പുതിയ ബ്ലേഡ് അയ് ലൈറ്റിങ് സിസ്റ്റം, ഗ്രിൽ ലൈറ്റ് ബാർ, പുതിയ ബമ്പർ ഡിസൈൻ, പുതിയ അലോയ് വീലുകൾ എന്നതായിരുന്നു മാറ്റം. എൽഇഡി റെയിൽ ലാമ്പുകൾ, പുതിയ ബമ്പർ ഗാർണിഷ് എന്നിവയും വണ്ടിയിൽ ഉണ്ടായിരുന്നു.
10.1 ഇഞ്ചിന്റെ ടച്ച്സ്‌ക്രീനാണ് വണ്ടിയിൽ ഉള്ളത്. വയർലെസ് സ്മാർട്ടഫോൺ കണക്ടിവിറ്റി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി കാമറ, മുൻപിലത്തെയും പിന്നിലത്തെയും ഇരിപ്പിടങ്ങളിൽ ടൈപ്പ് സി ചാർജിങ് പോർട്ടുകൾ എന്നിവയും വണ്ടിയിലുണ്ട്.
സുരക്ഷാ സംവിധാനങ്ങളിലും ഹോണ്ട വിട്ടുവീഴ്ച ചെയ്തിട്ടില്ല. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം, കൂട്ടിയിടി ഒഴിവാക്കാനും മുൻപേ സൂചനകൾ നൽകാനുമുള്ള ബ്രേക്കിംഗ് സിസ്റ്റം, ലെയിൻ കീപ്പ് അസിസ്റ്റ് സിസ്റ്റം തുടങ്ങി എല്ലാ സംവിധാനങ്ങളും വണ്ടിയിലുണ്ട്. പെട്രോൾ,എം ഹൈബ്രിഡ് ഓപ്‌ഷനുകളിലായാണ് വണ്ടി വിപണിയിൽ ഇറങ്ങിയിരിക്കുന്നത്, 12 മുതൽ 21 ലക്ഷം രൂപ വരെയാണ് വില.
Content Highlights: Honda City has witnessed a massive surge in demand in the Indian mid-size sedan market. In May, the model recorded 1,227 units sold, compared to just 177 units in April, marking an impressive 593.22% month-on-month growth