'എന്റെ ഗർഭം' ഡയലോഗ് കയറി കൊളുത്തി, അന്ന് ആ ഡയലോഗ് വെട്ടിക്കളയാൻ തോന്നിയിരുന്നു; രാജസേനൻ

അതങ്ങ് വെട്ടിയിരുന്നെങ്കിൽ അസാധ്യമായ ഒരു ഡയലോഗ് നഷ്ടമായേനെ. 33 കൊല്ലം കൊണ്ട് പറഞ്ഞു ചിരിക്കുന്ന ഏത് ട്രോളിലും പൊളിറ്റിക്കൽ ആണെങ്കിലും ട്രോൾ ചെയ്താലും അത് വരും.

'എന്റെ ഗർഭം' ഡയലോഗ് കയറി കൊളുത്തി, അന്ന് ആ ഡയലോഗ് വെട്ടിക്കളയാൻ തോന്നിയിരുന്നു; രാജസേനൻ
dot image

മലയാള സിനിമയിൽ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച കോമ്പോ ആയിരുന്നു ജയറാമും സംവിധായകന്‍ രാജസേനനും. ‘മേലേപറമ്പില്‍ ആണ്‍വീട്’, 'സിഐഡി ഉണ്ണികൃഷ്ണന്‍ ബിഎ, ബിഎഡ്', 'അനിയന്‍ ബാവ ചേട്ടന്‍ ബാവ', 'കടിഞ്ഞൂല്‍' കല്യാണം തുടങ്ങി നിരവധി സിനിമകൾ ഇവർ ഒന്നിച്ചപ്പോൾ സംഭവിച്ചു. മേലേപ്പറമ്പിൽ ആൺവീടിലെ ഐകോണിക് ഡയലോഗിനെക്കുറിച്ച് പറയുകയാണ് രാജസേനൻ ഇപ്പോൾ. എന്റെ ഗർഭം ഇങ്ങനെയല്ല എന്ന് ജഗതി സിമയിൽ പറയുന്നത്, ഈ ഡയലോഗ് ഇപ്പോഴും ട്രോളുകളിലും സോഷ്യൽ മീഡിയയിലും ഹിറ്റാണ്, അന്ന് ഇത് കണ്ടപ്പോൾ വെട്ടികളായാണ് തോന്നിയിരുന്നുവെന്ന് രാജസേനൻ പറഞ്ഞു.

'മേലേപ്പറമ്പിൽ ആൺവീടിനോട് കടപിടിക്കാൻ ഒരു കോമഡി ഉണ്ടാക്കാൻ വലിയ ബുദ്ധിമുട്ടാണ്. അതിൽ കോമഡി ഉണ്ടാക്കിയിട്ടില്ല അതങ്ങ് ഉണ്ടായതാണ്. എന്റെ ഗർഭം ഇങ്ങനെ അല്ല എന്നുള്ള അത് ഷൂട്ട് ചെയ്യുമ്പോൾ എനിക്ക് സത്യത്തിൽ അത് മനസ്സിലായില്ല. തുറന്ന് പറയുന്നത് കൊണ്ട് എനിക്ക് ഒന്നുമില്ല, രഘുനാഥ പാലേരിയുടെ എഴുത്ത് പുള്ളി ഭയങ്കര ഇന്റലെക്ച്വൽ ആണ്, കലാകൗമുദിയിൽ ചെറുകഥ എഴുതുന്നത് മുതൽ ഞാൻ അദ്ദേഹത്തിന്റെ ഫാൻ ആണ്.

സ്ക്രിപ്റ്റ് ഞാൻ വായിച്ചിട്ട് 'എന്റെ ഗർഭം ഇങ്ങനെയല്ല' എന്ന് കണ്ടപ്പോൾ ചോദിച്ചു, അപ്പോൾ പുള്ളി പറഞ്ഞു അത് എനിക്കും സത്യത്തിൽ അറിയില്ല. അത് അങ്ങ് പൊക്കോളും എന്ന് പറഞ്ഞു. ആദ്യം ഇത് വായിച്ചപ്പോൾ വെട്ടിക്കളയാൻ തോന്നിയിരുന്നു, പിന്നീട് ഇത് പൊക്കോളും എന്ന് പറഞ്ഞപ്പോൾ എനിക്ക് വേറൊരു ഡൗട്ട് ചിലപ്പോൾ ഇത് കേറി വല്ലാണ്ട് കൊളുത്തിയാലോ..

ഇത് കഴിഞ്ഞ് അമ്പിളിച്ചേട്ടനെ കൊണ്ട് സീനിൽ ഷൂട്ടിൽ പറയിപ്പിക്കുകയാണ്, ആ ഷോട്ട് എടുത്തു കഴിഞ്ഞപ്പോൾ തൃപ്തിയായി. നമ്മൾ അത്രയും ദീർഘവീഷണത്തോടു കൂടി ആ സ്ക്രിപ്റ്റിനെയും ആ ഡയലോഗിനെയും കണ്ടു, ഇല്ലാതെ നമ്മുടെ കയ്യിൽ ഇരിക്കുന്ന പച്ചമഷി കൊണ്ട് അതങ്ങ് വെട്ടിയിരുന്നെങ്കിൽ അസാധ്യമായ ഒരു ഡയലോഗ് നഷ്ടമായേനെ. 33 കൊല്ലം കൊണ്ട് പറഞ്ഞു ചിരിക്കുന്ന ഏത് ട്രോളിലും പൊളിറ്റിക്കൽ ആണെങ്കിലും ട്രോൾ ചെയ്താലും അത് വരും. സിനിമാക്കാരുടെ ട്രോളിൽ ആണെങ്കിലും അത് വരും ഇനി പൊതുരംഗത്തുള്ള ട്രോൾ ആണെങ്കിലും, ഈ ഡയലോഗ് കേറി വരും എല്ലായിടത്തും വരും. ഒരു നർമ്മം എന്ന് പറയുന്നത് നാച്ചുറൽ ആയിട്ട് ഡെവലപ്പ് ചെയ്യുന്നതാണ്,' രാജസേനൻ പറഞ്ഞു.

Content Highlights: Director Rajasenan has shared a fascinating anecdote from the making of the classic Malayalam film Meleparambil Aanveedu. He admitted that during the editing stage, he had considered cutting one of Jagathy Sreekumar’s most iconic dialogues.

dot image
To advertise here,contact us
dot image