ചെറുതായൊന്ന് പാളി; ഡിആര്‍എസ് പിഴവുകളില്‍ കുടുങ്ങി അഫ്ഗാനിസ്ഥാന്‍

കളിയിൽ എടുത്ത മോശം തീരുമാനങ്ങളും ഡിആര്‍എസ് പുനഃപരിശോധനയിലെ ഗുരുതരമായ പിഴവുകളുമാണ് അഫ്ഗാൻ രണ്ടാം ദിനത്തിൽ തിരിച്ചടിയായത്

ചെറുതായൊന്ന് പാളി; ഡിആര്‍എസ് പിഴവുകളില്‍ കുടുങ്ങി അഫ്ഗാനിസ്ഥാന്‍
dot image

ഇന്ത്യ - അഫ്ഗാൻ ഏക ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിലാണ് അഫ്ഗാനിസ്ഥാൻ. എന്നാൽ, ഇന്നത്തെ ആദ്യ സെഷനില്‍ സംഭവിച്ച പിഴവുകൾ അഫ്ഗാനിസ്ഥാന് തിരിച്ചടിയായിരിക്കുകയാണ്. കളിയിൽ എടുത്ത മോശം തീരുമാനങ്ങളും ഡിആര്‍എസ് പുനഃപരിശോധനയിലെ ഗുരുതരമായ പിഴവുകളുമാണ് അഫ്ഗാൻ രണ്ടാം ദിനത്തിൽ തിരിച്ചടിയായത്. ഈ പിഴവുകളിലൂടെ ഇന്ത്യന്‍ നായകൻ ശുഭ്മന്‍ ഗില്ലിനെയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിനെയും തുടക്കത്തിൽ തന്നെ പുറത്താക്കാനുള്ള സുവര്‍ണ്ണാവസരങ്ങളായിരുന്നു സന്ദര്‍ശകര്‍ക്ക് നഷ്ടമായത്.

മത്സരത്തിൽ ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 89-ാം ഓവറില്‍ അസ്മത്തുള്ള ഒമര്‍സായ് എറിഞ്ഞ ഓവറിലാണ് നാടകീയ രംഗങ്ങള്‍ സംഭവിച്ചത്. മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞ അസ്മത്തുള്ള, സെഞ്ച്വറി നേടിയ നിൽക്കുകയായിരുന്ന ഗില്ലിനെ വിക്കറ്റിൽ കുടുക്കി. അഫ്ഗാന്‍ താരങ്ങൾ അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് അനുവദിച്ചിരുന്നില്ല. പന്ത് ഗില്ലിന്റെ ഫ്രണ്ട് പാഡിലും ബാക്ക് പാഡിലും ഒരുപോലെ തട്ടിയതിനാല്‍ ഇന്‍സൈഡ് എഡ്ജ് ഉണ്ടോ എന്ന കാര്യത്തില്‍ നായകന്‍ ഹഷ്മത്തുള്ള ഷാഹിദിക്കും വിക്കറ്റ് കീപ്പര്‍ അസ്ഫര്‍ സസായിക്കും ആശയക്കുഴപ്പം ഉയർന്നു. അതുകൊണ്ട് തന്നെ റിവ്യൂ വിളിക്കാതെ അഫ്ഗാൻ താരങ്ങൾ നിന്നു. എന്നാല്‍ ശേഷം നടത്തിയ ഡിആര്‍എസ് റീപ്ലേകളില്‍ ഗില്‍ പൂര്‍ണ്ണമായും ഔട്ടായിരുന്നുവെന്ന് വ്യക്തവുമായിരുന്നു.

സമാനപ്പിഴവ് അഫ്ഗാൻ താരങ്ങൾ മത്സരത്തിൽ വീണ്ടും ആവർത്തിച്ച്. ആദ്യം സംഭവിച്ച പിഴവിന് പിന്നാലെ അസ്മത്തുള്ള എറിഞ്ഞ മനോഹരമായ ഔട്ട്‌സ്വിംഗ് ബോൾ റിഷഭ് പന്ത് വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയതായി തോന്നിപ്പിച്ചു. അഫ്ഗാന്‍ താരങ്ങള്‍ വീണ്ടും അതിനായി അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ വീണ്ടും ഔട്ട് നിഷേധിക്കുകയായിരുന്നു. ഇത്തവണയും അഫ്ഗാനിസ്ഥാന്‍ റിവ്യൂ എടുക്കാതെ വിട്ട് കളഞ്ഞു. എന്നാല്‍ പിന്നീട് സ്‌ക്രീനില്‍ റീപ്ലേ കാണിച്ചപ്പോള്‍ പന്ത് ബാറ്റിന്റെ അരികില്‍ തട്ടിയിരുന്നു എന്നത് കൃത്യമായി കാണാമായിരുന്നു. അഫ്ഗാന്‍ മാനേജ്മെന്റിന്റെ ഈ തീരുമാനത്തില്‍ താരം റഹ്മാനുള്ള ഗുര്‍ബാസ് പരസ്യമായി തന്നെ നിരാശ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Content highlight: India vs Afghanistan test match Afghanistan DRS blunders and mistakes

dot image
To advertise here,contact us
dot image