

അഫ്ഗാനെതിരായ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി കുറിച്ചതിന് പിന്നാലെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്‍. ഇന്ത്യൻ ടെസ്റ്റ് ടീം നായകസ്ഥാനം ഏറ്റെടുത്ത് ഒരു വർഷത്തിനുള്ളിൽ 1000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നേട്ടമാണ് ഗിൽ സ്വന്തമാക്കിയത്. ഒപ്പം ക്യാപ്റ്റനായതിന് ശേഷമുള്ള ടെസ്റ്റ് ബാറ്റിംഗ് ശരാശരിയില്‍ ബാറ്റിംഗ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന് തൊട്ട് പിന്നില്‍ രണ്ടാം സ്ഥാനത്തേക്കും താരം എത്തി.
ഇന്ത്യ - അഫ്ഗാൻ ടെസ്റ്റിലെ ആദ്യ ദിനം പുറത്താകാതെ 103 റൺസുമായി തിളങ്ങി നിന്ന ഗിൽ, രണ്ടാം ദിനത്തിൽ 177 പന്തുകളിൽ നിന്ന് 126 റൺസെടുത്താണ് പുറത്തായത്. ക്യാപ്റ്റൻ എന്ന നിലയിൽ 9 മത്സരങ്ങളില്‍ നിന്ന് 82.76 ശരാശരിയില്‍ ആറ് സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും അടക്കം1076 റണ്‍സാണ് ഇതുവരെയായി ഗില്ലിന്റെ അക്കൗണ്ടിൽ ഉള്ളത്.
82.8 എന്ന മികച്ച ബാറ്റിംഗ് ശരാശരിയിലാണ് ടീം നായകനായ ഗിൽ റൺസ് അടിച്ചുകൂട്ടുന്നത്. ടെസ്റ്റിന്റെ ആദ്യ ദിനമായിരുന്നു ഇന്നലെ ഇന്ത്യയ്ക്കായി രണ്ട് സെഞ്ചുറികളും രണ്ട് അർധസെഞ്ചുറികളും പിറന്നെങ്കിൽ, ഇന്ന് വാഷിംഗ്‌ടൺ സുന്ദറിന് മാത്രമാണ് തിളങ്ങാനായത്. താരം 68 പന്തിൽ നിന്ന് 52 റൺസാണ് അഫ്ഗാനെതിരെ നേടിയത്. ഒരു സിക്സറും അഞ്ച് ബൗണ്ടറികളും അടങ്ങുന്നതായിരുന്നു വാഷിങ്ടണിന്റെ ബാറ്റിംഗ് പ്രകടനം.
Content highlight: Shubman Gill century India vs Afghanistan test match historic record captain