'അവന് ഒരവസരം നൽകണമെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്'; ശ്രേയസ് അയ്യരെ നായകനാക്കിയതിൽ റിക്കി പോണ്ടിംഗ്

ബിസിസിഐയുടെ ഈ തീരുമാനത്തിൽ സന്തോഷമെന്നും ശ്രേയസിനെ ഇന്ത്യൻ ടീമിന്റെ നായകനാക്കാൻ താൻ ബിസിസിഐ സെലക്ടർമാരോട് നിരന്തരം ശുപാർശ ചെയ്യാറുണ്ടായിരുന്നുവെന്നും പോണ്ടിംഗ് വെളിപ്പെടുത്തി

'അവന് ഒരവസരം നൽകണമെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്'; ശ്രേയസ് അയ്യരെ നായകനാക്കിയതിൽ റിക്കി പോണ്ടിംഗ്
dot image

ഇന്ത്യയുടെ ടി20 നായകനായി സൂര്യകുമാർ യാദവിന് പകരം ശ്രേയസ് അയ്യരെ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി രങ്കത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ മുന്‍ നായകനും പഞ്ചാബ് കിങ്സ് പരിശീലകനുമായ റിക്കി പോണ്ടിംഗ്. ബിസിസിഐയുടെ ഈ തീരുമാനത്തിൽ സന്തോഷമെന്നും ശ്രേയസിനെ ഇന്ത്യൻ ടീമിന്റെ നായകനാക്കാൻ താൻ ബിസിസിഐ സെലക്ടർമാരോട് നിരന്തരം ശുപാർശ ചെയ്യാറുണ്ടായിരുന്നുവെന്നും പോണ്ടിംഗ് വെളിപ്പെടുത്തി.

'ശ്രേയസ് അയ്യരിന് ഒരവസരം നൽകിയാൽ അവൻ നിങ്ങളെ നിരാശപ്പെടുത്തിലെന്ന് ഞാൻ ഇന്ത്യൻ സെലക്ടർമാരോട് എപ്പോഴും പറയാറുള്ള കാര്യമായിരുന്നു. ഇപ്പോൾ ഇത് വലിയൊരു നേട്ടമാണ്. ദീർഘകാലത്തെ കഠിനാധ്വാനത്തിന് അവന് ലഭിച്ച മികച്ച അംഗീകാരമാണ് ഈ നായകസ്ഥാനം. ഇന്ത്യൻ നായകനെന്ന നിലയിൽ അവൻ മികച്ച രീതിയിൽ തന്നെ തന്‍റെ ദൗത്യം നിർവഹിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്', പോണ്ടിംഗ് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു.

ശ്രേയസിന് ലഭിച്ചിട്ടുള്ള ഈ പുതിയ പദവിയിൽ അവന് സമ്മർദ്ദം ഉണ്ടാക്കില്ലെന്നും ശ്രേയസ് ഇന്ത്യൻ നായകനായും മികവ് കാണിക്കുമെന്നും പോണ്ടിംഗ് അഭിപ്രായപ്പെട്ടു. 'സമ്മർദ്ദഘട്ടങ്ങളെ അവൻ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് തന്നെയായിരിക്കും ഇന്ത്യൻ സെലക്ടർമാരും പരിഗണിച്ചിട്ടുണ്ടാവുക. കാരണം ഇന്ത്യൻ ടീമിന്‍റെ നായക പദവി വഹിക്കുക എന്നത് കുറച്ചധികം കടുത്ത സമ്മർദ്ദമുള്ള ജോലിയാണ്. എന്നാൽ ഇത്തരം വലിയ കളിയിലെ സമ്മർദ്ദ നിമിഷങ്ങളിൽ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള വഴി ശ്രേയസ് കണ്ടെത്താറുമുണ്ട്. അതുകൊണ്ട് ഒരു കളിക്കാരനെന്ന നിലയിലും നായകനെന്ന നിലയിലും ശ്രേയസ് വൻ വിജയമായിരിക്കും', അദ്ദേഹം കൂട്ടിച്ചേർത്തു.

Content highlight: Ricky Ponting supports Shreyas Iyer captaincy decision

dot image
To advertise here,contact us
dot image