

യുഎഇയിലെ മലയാളി വ്യവസായി മുനീർ അബ്ദുൽ മജീദ് റാസൽഖൈമയിൽ അന്തരിച്ചു. കൊല്ലം ഓയൂർ റോഡുവിള സ്വദേശിയായ മലയാളി വ്യവസായി മുനീർ അബ്ദുൽ മജീദാണ് മരിച്ചത്. 37 വയസായിരുന്നു. യുഎഇയിലെ റാസൽഖൈമയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാവിലെ അൽ നഖീലിലെ വസതിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ 15 വർഷമായി യുഎഇയിലുള്ള മുനീർ, റാസൽഖൈമയിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു. കൊല്ലം ഓയൂർ റോഡുവിള സ്വദേശികളായ അബ്ദുൽ മജീദ് – ഖദീജ ബീവി ദമ്പതികളുടെ മകനാണ്.
Content Highlights: A Malayali businessman from Kollam was found dead at his residence in Ras Al Khaimah, UAE. The 37-year-old entrepreneur had been running his own business in the emirate for several years.