സര്‍ക്കാര്‍ ഭവന പദ്ധതിക്ക് കമ്മീഷന്‍ വാങ്ങി;സാരിക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ച തൃണമൂൽ നേതാവിനെ പിടികൂടി പൊലീസ്

അറസ്റ്റിനെ കുറിച്ചുള്ള വിവരം ബ്രഹ്മാനന്ദയ്ക്ക് നേരത്തെ ലഭിച്ചിരുന്നു

സര്‍ക്കാര്‍ ഭവന പദ്ധതിക്ക് കമ്മീഷന്‍ വാങ്ങി;സാരിക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ച തൃണമൂൽ നേതാവിനെ പിടികൂടി പൊലീസ്
dot image

കൊല്‍ക്കത്ത: സര്‍ക്കാര്‍ ഭവന പദ്ധതിയിലെ ഫണ്ടുകളില്‍ നിന്നും കമ്മിഷനെന്ന പേരില്‍ പണം തട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ഹൗറ ജില്ലയിലെ ഉദയ്‌നാരായണ്‍പൂരിലുള്ള ബിലാസ്പൂര്‍ നിവാസികളുടെ പരാതിയിലാണ് നടപടി. കമ്മീഷന്‍ എന്ന പേരില്‍ ബ്രഹ്മാനന്ദ ചക്രബര്‍ത്തിയെന്ന നേതാവാണ് ജനങ്ങളെ വഞ്ചിച്ചത്. പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടാനെത്തി. ഇയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നതിന് ഇടയില്‍ വീടിന് സമീപത്തെ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണില്‍ സാരിക്കെട്ടുകള്‍ക്ക് ഇടയില്‍ നേതാവ് ഒളിച്ചിരുന്നു.

Also Read:

പരിശോധനയ്ക്കിടെ സംശയം തോന്നിയ പൊലീസ് നടത്തിയ തെരച്ചിലില്‍ ഇയാള്‍ സാരിക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തി. സംഭവസ്ഥലത്ത് വച്ച് തന്നെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അറസ്റ്റിനെ കുറിച്ചുള്ള വിവരം ബ്രഹ്മാനന്ദയ്ക്ക് നേരത്തെ ലഭിച്ചിരുന്നു.

Also Read:

ദിവസങ്ങള്‍ക്ക് മുമ്പ് കൂച്ച് ബേഹറില്‍ കട്ടിലിന് അടിയില്‍ ഒളിച്ചിരുന്ന തൃണമൂല്‍ നേതാവ് ഷഹിദുള്‍ മിയയെ പൊലീസ് പിടികൂടിയിരുന്നു. പ്രദേശവാസികള്‍ ഇയാള്‍ പിന്തുടര്‍ന്ന് എത്തി വീട്ടില്‍ നിന്നും പിടിച്ചിറക്കുകയായിരുന്നു.

Content Highlights: A Trinamool Congress leader facing allegations of collecting commission in connection with a government housing scheme was reportedly found hiding among saree bundles during a police operation. Authorities are investigating the case as part of ongoing action related to the alleged irregularities in the housing project.

dot image
To advertise here,contact us
dot image