

കൊച്ചി: എറണാകുളം പട്ടിമറ്റത്ത് കുളിക്കാന്‍ ഇറങ്ങിയ കോളേജ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി നബീല്‍ ആണ് മരിച്ചത്. നാല് പേരടങ്ങുന്ന സംഘമാണ് ചിറയില്‍ കുളിക്കാന്‍ ഇറങ്ങിയത്.
കൂടെ ഉണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നബീല്‍ മുങ്ങിത്താഴുകയായിരുന്നു. പട്ടിമറ്റം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എത്തിയാണ് നബീലിനെ ചിറയില്‍ കണ്ടെത്തിയത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ആംബുലന്‍സില്‍ വച്ച് മരിക്കുകയായിരുന്നു.
Content Highlights: A college student tragically drowned while bathing at Pattimattom in Ernakulam district