അഫ്ഗാനിസ്ഥാനെതിയായ ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്; കെഎൽ രാഹുലിന് സെഞ്ചുറി

മത്സരം 72 -ആം ഓവറിൽ എത്തിനിൽക്കുമ്പൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 320 എന്ന നിലയിലാണ്

അഫ്ഗാനിസ്ഥാനെതിയായ ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക്; കെഎൽ രാഹുലിന് സെഞ്ചുറി
dot image

അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റില്‍ ഇന്ത്യൻ നിര മികച്ച സ്‌കോറിലേക്ക്. മത്സരം 72 -ആം ഓവറിൽ എത്തിനിൽക്കുമ്പൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 320 എന്ന നിലയിലാണ്. ഇന്ത്യയുടെ ഓപണർ കെഎൽ രാഹുൽ 164 പന്തിൽ 11 ബൗണ്ടറികൾ അടക്കം 100 റൺസ് നേടി അഫ്ഗാനെതിരെ സെഞ്ചുറിയോടെ തിളങ്ങി. എന്നാൽ, നൂറ് റൺസ് തികച്ച് നിൽക്കവേ താരം പുറത്താവുകയും ചെയ്തു.

ഇന്ത്യയ്ക്കായി നായകൻ ശുഭ്മാന്‍ ഗില്‍ (78), ഋഷഭ് പന്ത് (28) എന്നിവരാണ് ക്രീസില്‍. ഓപണർ യശസ്വി ജയ്‌സ്വാള്‍ (24), സായ് സുദര്‍ശന്‍ (81) എന്നിവരുടെ വിക്കറ്റുകളാണ് രാഹുലിനെ കൂടാതെ ഇന്ത്യയ്ക്ക് നിലവിൽ നഷ്ടമായിരിക്കുന്നത്. അഫ്ഗാന്റെ സലീമാണ് മൂന്നിൽ രണ്ട് വിക്കറ്റുകളും നേടിയത്. അതേസമയം, സിയാവുർ റഹ്മാൻ രണ്ട് എന്ന വിക്കറ്റ് നേട്ടം മൂന്നിലും എത്തിച്ചു.

പതിമൂന്ന് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു സായ് സുദർശന്റെ അർധസെഞ്ചുറി നേട്ടം. 104 പന്തുകളിൽ നിന്നാണ് സായ് 81 റൺസ് നേടിയത്. മുഹമ്മദ് സലിം എറിഞ്ഞ പന്ത് അടിച്ച സായിയെ അഫ്സർ സസായി തന്റെ കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

Content highlight: IND vs AFG test KL Rahul scores century

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us