'സീസണിൽ ചെന്നൈ സൂപ്പര്‍ കിംഗിസിന് തിരിച്ചടിയായത് ലേല തന്ത്രങ്ങളിലെ പിഴവുകൾ'; ഇന്ത്യൻ മുൻ താരം

സീസണിനിടയില്‍ താരങ്ങള്‍ക്ക് പരിക്കേറ്റതും ബാറ്റിങ് ഓര്‍ഡറിൽ വന്ന പിഴവുകളും ടീമിന് തിരിച്ചടിയായെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു

'സീസണിൽ ചെന്നൈ സൂപ്പര്‍ കിംഗിസിന് തിരിച്ചടിയായത് ലേല തന്ത്രങ്ങളിലെ പിഴവുകൾ'; ഇന്ത്യൻ മുൻ താരം
dot image

വരും ഐപിഎൽ സീസണുകൾക്ക് മുൻപായി ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ താരലേല തന്ത്രങ്ങളിൽ അഴിച്ചുപണി ചെയ്യേണ്ടി വരുമെന്ന അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം രവിചന്ദ്രൻ അശ്വിൻ. താരത്തിന്റെ സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു താരം തന്റെ അഭിപ്രായം പങ്കുവച്ചത്. കൃത്യമായൊരു പ്രകടന മികവ് ഇല്ലാതെ ബുദ്ധിമുട്ടുന്ന ചെന്നൈ സൂപ്പർ കിങ്സിനെ ആയിരുന്നു ഈ ഐപിഎൽ സീസണിൽ ആരാധകർ കണ്ടത്.

'ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ ലേല തന്ത്രങ്ങള്‍ മാറ്റിയെഴുതേണ്ടതുണ്ട്. വെങ്കിടേഷ് അയ്യര്‍, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരെ 7 കോടി രൂപ വീതം മുടക്കി ടീമിലെത്തിച്ച രണ്ട് ടീമുകളാണ് ഇത്തവണ ഫൈനലില്‍ എത്തിയത്. 14 കോടി രൂപ നല്‍കി ഒരു കളിക്കാരനെ വാങ്ങുന്നതിന് പകരം, യുവത്വവും പരിചയസമ്പത്തും ഒത്തുചേരുന്ന ഇത്തരം താരങ്ങളെയായിരുന്നു ചെന്നൈ ലക്ഷ്യമിടേണ്ടിയിരുന്നത്. ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ കളിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല, ഒപ്പം താരങ്ങളുടെ റോളുകളില്‍ വ്യക്തതക്കുറവും ഉണ്ടായിരുന്നു', അശ്വിന്‍ പറഞ്ഞു. അതേസമയം, സിഎസ്കെക്കായി മികവോടെ കളിക്കാൻ സഞ്ജു സാംസണ്‍, അകീല്‍ ഹൊസൈന്‍, അന്‍ഷുല്‍ കംബോജ് എന്നിവർ നടത്തിയ അശ്വിന്‍ പ്രശംസിച്ചു.

കൂടാതെ, സീസണിനിടയില്‍ താരങ്ങള്‍ക്ക് പരിക്കേറ്റതും ബാറ്റിങ് ഓര്‍ഡറിൽ വന്ന പിഴവുകളും ടീമിന് തിരിച്ചടിയായെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു. അതിന് ഉതാഹരണമായി ഡിവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ എന്നിവരെ ഫിനിഷര്‍മാരായി ഇറക്കിയ മാനേജ്മെന്റ് തീരുമാനം തെറ്റിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിക്കേറ്റതിനെ തുടർന്ന് സിഎസ്കെയുടെ ഇതിഹാസതാരം എം എസ് ധോണിക്ക് ഈ സീസണിലെ ഒരു മത്സരത്തില്‍ പോലും മൈതാനത്തിറങ്ങാനും കഴിഞ്ഞിരുന്നില്ല.

Content highlight: R Ashwin criticizes Chennai Super Kings auction strategy

dot image
To advertise here,contact us
dot image