

2026 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണ്‍ അവസാനിച്ചതിന് പിന്നാലെ ടൂര്‍ണമെന്റിലെ ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം രവിചന്ദ്രന്‍ അശ്വിന്‍. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു എതിരാളികളായ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ച് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തി തുടർച്ചയായി രണ്ടാം തവണയും കിരീടമുയര്‍ത്തിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയിലൂടെ ആയിരുന്നു താരം ടീമിനെ പ്രഖ്യാപിച്ചത്. രാജസ്ഥാന്‍ന്റെ സ്റ്റാർ പ്ലെയർ വൈഭവ് സൂര്യവംശിയെയാണ് അശ്വിന്‍ തന്റെ ടീമിലെ പ്രധാന ഓപ്പണറായി തിരഞ്ഞെടുത്തതും.
ഗുജറാത്ത് ടൈറ്റൻസിന്റെ നായകൻ ശുഭ്മാന്‍ ഗില്ലിനെയാണ് അശ്വിൻ വൈഭവ് സൂര്യവംശിയുടെ പങ്കാളിയായി തിരഞ്ഞ്ഞെടുത്തത്. അതേസമയം, ബെംഗളൂരു ഓപണർ വിരാട് കോഹ്‌ലിയെ അശ്വിന്‍ മൂന്നാം നമ്പറിലാണ് സ്ഥാനം നൽകിയത്. നാലാം നമ്പറിലേക്ക് സീസണിൽ 624 റണ്‍സ് നേടി തിളങ്ങിയ ഹെന്റിച്ച് ക്ലാസനെയാണ് അശ്വിന്‍ തിരഞ്ഞെടുത്തത്. അഞ്ചും ആറും സ്ഥാനങ്ങളിലായി ആര്‍സിബി നായകൻ രജത് പാട്ടിദാറും നിതീഷ് റെഡ്ഡിയും. ഏഴാമനായി ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയും.
വിദേശ താരങ്ങളായ ജാമി ഓവര്‍ട്ടണ്‍, സുനില്‍ നരെയ്ന്‍, കാഗിസോ റബാഡ എന്നിവര്‍ക്കൊപ്പം ബൗളിംഗ് നിരയിൽ സീസണില്‍ 28 വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങിയ ഭുവനേശ്വര്‍ കുമാറിനെയുമാണ് അശ്വിന്‍ ഉള്‍പ്പെടുത്തിയത്. ടീമിൽ ഇംപാക്ട് പ്ലെയറായി ജോഫ്ര ആര്‍ച്ചറേയും ഉൾപ്പെടുത്തി.
Content highlight: Ravichandran Ashwin picks IPL team Vaibhav Sooryavanshi, Jofra Archer