'പണത്തെ തേടി പോകുന്നവളല്ല സുസ്മിത, അവള്‍ വളരെ സമ്പന്നയാണ്'; ലളിത് മോദി

സുസ്മിതയെ 'ഗോള്‍ഡ് ഡിഗര്‍' എന്ന് വിളിക്കുന്നതിനെതിരെ ലളിത് മോദി

'പണത്തെ തേടി പോകുന്നവളല്ല സുസ്മിത, അവള്‍ വളരെ സമ്പന്നയാണ്'; ലളിത് മോദി
dot image

1994ല്‍ വിശ്വസുന്ദരി കിരീടം ചൂടി ജനങ്ങളുടെ ഹൃദയം കവര്‍ന്നെടുത്ത താരമാണ് സുസ്മിത സെന്‍. 1996 മഹേഷ് ഭട്ടിന്റെ ദസ്തക് എന്ന ചിത്രത്തിലൂടേയായിരുന്നു താരത്തിന്റെ ബോളിവുഡിലെ അരങ്ങേറ്റം. സുസ്മിത സെന്നും ബിസിനസ്സുകാരനായ ലളിത് മോദിയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത വന്നതുമുതല്‍ നടിക്കെതിരെ സാമൂഹികമാധ്യമത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

2022-ലാണ് സുസ്മിതയുമായുള്ള പ്രണയം ലളിത് മോദി സമൂഹ മാധ്യമങ്ങള്‍ വഴി പരസ്യമാക്കിയത്. കുറച്ചു നാളുകള്‍ക്കു ശേഷം ആ ബന്ധം വേര്‍പിരിയുകയും ചെയ്തിരുന്നു. എന്നാല്‍, ലളിത് മോദിയുമായുള്ള ബന്ധം പുറത്തുവന്നതുമുതല്‍ സമ്പത്ത് തേടിപ്പോകുന്നയാളാണെന്ന അര്‍ഥം വരുന്ന 'ഗോള്‍ഡ് ഡിഗര്‍' എന്ന പേര് സുസ്മിതയെ എല്ലാവരും വിളിച്ചിരുന്നു. ഇപ്പോഴിതാ അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ലളിത് മോദി. ഹ്യൂമന്‍സ് ഓഫ് ബോംബെയോട് സംസാരിക്കവേയാണ് ലളിത് മോദി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

സുസ്മിത ഗോള്‍ഡ് ഡിഗറല്ല മറിച്ച് താന്‍ ഡയമണ്ട് ഡിഗറാണെന്നാണ് ലളിത് മോദി പറഞ്ഞത്. തങ്ങളുടെ ബന്ധം ഒരിക്കലും സമ്പത്തിന് വേണ്ടിയായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സുസ്മിത സ്വയം ജീവിതം കെട്ടിപ്പടുത്ത സമ്പന്നയായ സ്ത്രീയാണെന്നും അവര്‍ ഒരിക്കലും പണം തേടി പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'ആരില്‍നിന്നും ഒന്നും സ്വീകരിക്കുന്നയാളല്ല സുസ്മിത. അതുകൊണ്ടുതന്നെ സുസ്മിതയെ ഗോള്‍ഡ് ഡിഗറെന്നു വിളിക്കുന്നത് തെറ്റാണ്. അവര്‍ വളരെ സമ്പന്നയായ സ്ത്രീയാണ്. സാമൂഹികമാധ്യമത്തില്‍ ങ്ങള്‍ പ്രണയത്തിലാണെന്ന് പ്രഖ്യാപിച്ച പോസ്റ്റ് സുസ്മിതയ്ക്ക് മുമ്പില്‍ വച്ചുതന്നെയാണ് പങ്കുവച്ചത്. വിമാനത്തില്‍വച്ച് എന്തിനോ വഴക്കുകൂടിയപ്പോള്‍ ഇനി ഇത് പോസ്റ്റ് ചെയ്യുന്നുണ്ടാവില്ലെന്ന് സുസ്മിത പറഞ്ഞു. അപ്പോള്‍ തന്നെ താന്‍ ചിരിച്ച് പോസ്റ്റ് ചെയ്യുകയാണ് ചെയ്തതെന്നും ലളിത് മോദി പറഞ്ഞു.

അതിമനോഹരമായ പ്രണയമായിരുന്നു ഞങ്ങളുടേത്. അതില്‍ ഒരു മിനിറ്റ് പോലും ഖേദം തോന്നുന്നില്ല. ഇന്നത്തെ ഞാന്‍ ആയി എന്നെ വളരാന്‍ സഹായിച്ചതില്‍ സുസ്മിതയുടെ പങ്ക് വലുതാണ്. സുസ്മിത തനിക്ക് വളരെ സ്പെഷലായിരുന്നു. പക്ഷേ, അകലം തങ്ങള്‍ക്കിടയില്‍ പ്രശ്നമായിരുന്നു. സുസ്മിതയുടെ കരിയര്‍ ഇന്ത്യയിലും തന്റെ ജീവിതം ലണ്ടനിലുമായിരുന്നു. പക്ഷേ, അതൊരു സ്പെഷലായ ബന്ധമായിരുന്നു'-ലളിത് മോദി പറഞ്ഞു.

തന്നെ ഗോള്‍ഡ് ഡിഗര്‍ എന്ന് വിളിക്കുന്നവര്‍ക്ക് മറുപടിയുമായി 2022-ല്‍ തന്നെ സുസ്മിത പോസ്റ്റ് പങ്കുവെച്ചിരുന്നു. സ്വര്‍ണത്തേക്കാള്‍ ആഴത്തിലുള്ളത് തിരയുന്നയാളാണ് താന്‍. എപ്പോഴും വജ്രങ്ങളെയാണ് ഇഷ്ടപ്പെടുന്നതെന്നും താരം പറഞ്ഞിരുന്നു.

Content Highlights: Lalit Modi opposes calling Sushmita Sen a gold digger

dot image
To advertise here,contact us
dot image