ഗില്ലും സായ് സുദര്‍ശനും വീണു; ഓറഞ്ച് ക്യാപ് ഉറപ്പിച്ച് വൈഭവ്

16 ഇന്നിങ്‌സില്‍ നിന്ന് 776 റണ്‍സാണ് വൈഭവ് സൂര്യവംശി എടുത്തത്

ഗില്ലും സായ് സുദര്‍ശനും വീണു; ഓറഞ്ച് ക്യാപ് ഉറപ്പിച്ച് വൈഭവ്
dot image

2026 ഐപിഎല്‍ സീസണിലെ ഓറഞ്ച് ക്യാപ് ഉറപ്പിച്ച് വൈഭവ് സൂര്യവംശി. താരത്തിന്റെ നേട്ടത്തിന് പിന്നാലെ സായ് സുദര്‍ശനും ശുഭ്മാന്‍ ഗില്ലുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഫൈനലില്‍ ഇരുവരും പൊരുതാനാകാതെ കീഴടങ്ങിയതോടെ വൈഭവിന്റെ ഓറഞ്ച് ക്യാപ് സേഫായി. വിരാട് കോഹ്ലി പിന്നാലെയുണ്ടെങ്കിലും അദ്ദേഹത്തിന് 600 റണ്‍സാണ് അക്കൗണ്ടിലുള്ളത്.

വൈഭവിന്റെ നേട്ടം മറികടക്കണമെങ്കില്‍ 177 റണ്‍സെടുക്കണം. 16 ഇന്നിങ്‌സില്‍ നിന്ന് 776 റണ്‍സാണ് കൗമാര താരത്തിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെയാണ് വൈഭവ് ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്നത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ശുഭ്മാന്‍ ഗില്‍ 732 റണ്‍സും മൂന്നാമതുള്ള സായ് സുദര്‍ഷന്‍ 722 റണ്‍സുമാണ് നേടിയത്. സായ് 17 മത്സരവും ഗില്‍ 16 മത്സരവുമാണ് കളിച്ചത്.

ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും വൈഭവ് സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ സായ് സുദര്‍ശന്‍ കുറിച്ച റെക്കോര്‍ഡാണ് താരം മറികടന്നത്. ഈ ഐപിഎലില്‍ ഇതുവരെ 72 സിക്‌സറുകളാണ് താരം നേടിയത്. 63 ഫോറുകളും ഇന്നിങ്‌സിലുണ്ട്.

ഐപിഎലിന്റെ ഒരു സീസണില്‍ ഏറ്റവുമധികം സിക്‌സറുകള്‍ അദ്ദേഹത്തിന്റെ പേരിലായി. രണ്ടാം സ്ഥാനത്തുള്ള ക്രിസ് ഗെയ്‌ലിന് 59 സിക്‌സറുകളാണുള്ളത്. 2012ല്‍ ഗെയ്ല്‍ കുറിച്ച റെക്കോഡാണ് 14 വര്‍ഷത്തിന് ശേഷം തിരുത്തിക്കുറിച്ചത്.

content highlights: Gill and Sai Sudharsan fall; Vaibhav solidifies Orange Cap

dot image
To advertise here,contact us
dot image