

ലോകേഷ് കനകരാജ് തിരക്കഥയെഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'ബെൻസി'ൽ ജോയിൻ ചെയ്തു നടൻ രവി മോഹൻ. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായ ഈ ചിത്രത്തിൽ രാഘവ ലോറൻസാണ് നായകൻ. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. നടൻ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൽ നിവിൻ പോളിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
മുൻപ് നിവിൻ പോളിയുടെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാഘവ ലോറന്‍സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് വില്ലനായി എത്തുന്നത്. സിനിമയിൽ വാൾട്ടർ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് ബെന്‍സിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. ബെന്‍സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര്‍ ആണ് നിര്‍വഹിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു. ഫിലോമിന്‍ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ബെന്‍സിലെ ആക്ഷന്‍സ് ഒരുക്കുന്നത് അനല്‍ അരശ് ആണ്.
Welcome to the universe @iam_RaviMohan sir 🤗🤗❤️❤️ #Benz @offl_Lawrence @nivinofficial @iamsamyuktha_ @Dir_Lokesh @PassionStudios_ @TheRoute @GSquadOffl @Sudhans2017 @Jagadishbliss @bakkiyaraj_k @SaiAbhyankkar pic.twitter.com/kxF51Vtb9Z
— Lokesh Kanagaraj (@Dir_Lokesh) May 31, 2026
സുധ കൊങ്കര ഒരുക്കിയ പരാശക്തി ആണ് അവസാനമായി പുറത്തുവന്ന രവി മോഹൻ ചിത്രം. ശിവകാർത്തികേയൻ നായകനായി എത്തിയ സിനിമയിൽ വില്ലനായിട്ടാണ് രവി മോഹൻ എത്തിയത്. ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങിയത്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാര്‍ത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതല്‍മുടക്കിലാണ് സിനിമ ഒരുങ്ങിയത്. 100 കോടി സിനിമ ബോക്സ്ഓഫീസിൽ നിന്ന് തിരിച്ചു പിടിച്ചിരുന്നു.
Content Highlights: Ravi Mohan has joined the cast of Benz, further expanding the excitement surrounding the Lokesh Cinematic Universe (LCU). With Nivin Pauly and Raghava Lawrence already associated with the project, the latest addition has heightened anticipation among South Indian cinema fans.