'ലൈവിൽ മോശം വാക്ക് ഉപയോഗിച്ചതിൽ അവനെ കുറ്റം പറയാനാകില്ല'; പിന്തുണയുമായി സുനില്‍ ഗവാസ്‌കര്‍

ഐപിഎല്‍ പത്തോൻപതാം സീസണിൽ നിരാശകൾ മാത്രമായിരുന്നു എൽഎസ്ജിക്കും ക്യാപ്റ്റൻ ഋഷഭ് പന്തിനും ലഭിച്ചുരുന്നത്. കൂടാതെ പോയിന്റ് പട്ടികയില്‍ 14 മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി അവസാന സ്ഥാനക്കാരായാണ് ലഖ്നൗ ടൂര്‍ണമെന്റ് അവസാനിപ്പിച്ചതും

'ലൈവിൽ മോശം വാക്ക് ഉപയോഗിച്ചതിൽ അവനെ കുറ്റം പറയാനാകില്ല'; പിന്തുണയുമായി സുനില്‍ ഗവാസ്‌കര്‍
dot image

ലൈവ് ടെലിവിഷന്‍ പരിപാടിക്കിടെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബ്ബായ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നായകൻ റിഷഭ് പന്ത് മോശം വാക്ക് ഉപയോഗിച്ച സംഭവത്തില്‍ താരത്തിന് പിന്തുണയുമായി ഇന്ത്യൻ മുൻ നായകൻ സുനില്‍ ഗവാസ്‌കര്‍. ഐപിഎല്‍ പത്തോൻപതാം സീസണിൽ നിരാശകൾ മാത്രമായിരുന്നു എൽഎസ്ജിക്കും ക്യാപ്റ്റൻ ഋഷഭ് പന്തിനും ലഭിച്ചുരുന്നത്. കൂടാതെ പോയിന്റ് പട്ടികയില്‍ 14 മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുമായി അവസാന സ്ഥാനക്കാരായാണ് ലഖ്നൗ ടൂര്‍ണമെന്റ് അവസാനിപ്പിച്ചതും. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന രാജസ്ഥാന്‍ റോയല്‍സ് - ലഖ്‌നൗ സൂപ്പർ ജയ്ന്റ്സ് പോരാട്ടത്തിൽ ആർആറിനോട് പരാജയത്തിന് പിന്നാലെ പന്ത് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

മത്സരശേഷം സാധാരണയായി നടക്കാറുള്ള ഔദ്യോഗിക അഭിമുഖത്തിനിടെ, മത്സരം തോട്ടത്തിന്റെ നിരാശയില്‍ താരം ലൈവായി സംസാരിച്ചതാണ് വിവാദങ്ങൾക്ക് വഴി വച്ചത്. എന്നാൽ, ഇപ്പോൾ താരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ നായകൻ സുനിൽ ഗാവസ്‌കർ. 'മത്സരം തോറ്റതിന് തൊട്ടുപിന്നാലെ ക്യാപ്റ്റനെ അഭിമുഖം ചെയ്യേണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കളി അവസാന ഓവര്‍ വരെ നീണ്ടതാണെങ്കില്‍ നായകന്റെ നിരാശ അതിലും വലുതായിരിക്കും. കടുത്ത ചൂടില്‍ ഓരോ പന്തിലും സ്റ്റമ്പിലേക്ക് ഓടേണ്ടി വരുന്ന ഒരു വിക്കറ്റ് കീപ്പര്‍ കൂടിയാണ് അവരെന്നത് ആ നിരാശയും അസ്വസ്ഥതയും വര്‍ദ്ധിപ്പിക്കും.' ഗാവസ്‌കർ വ്യക്തമാക്കി. വിഷയത്തിൽ ബ്രോഡ്കാസ്റ്റര്‍മാരേയും അദ്ദേഹം കുറ്റപ്പെടുത്തി. മത്സരത്തിന് ശേഷം ആദ്യം പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ താരത്തോട് സംസാരിക്കുന്നതാകും നല്ലതെന്നും ആ സമയം കൊണ്ട് പരാജയപ്പെട്ട ടീമിന്റെ നായകന് ചെറിയ ഇടവേള ലഭിക്കുമെന്നും ഒപ്പം ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ അത് സഹായിക്കുമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഋഷഭ് പന്ത് സാധാരണയായി വളരെ ശാന്തനും സന്തോഷവാനുമായി കാണപ്പെടുന്ന കളിക്കാരനാണെന്ന് ഗവാസ്‌കര്‍ ഓര്‍മ്മിപ്പിച്ചു. ''ക്രിക്കറ്റിലെ ഏറ്റവും സന്തോഷവാനായ, തന്റെതായ ശൈലിയില്‍ കളി ആസ്വദിക്കുന്ന വ്യക്തിയാണ് പന്ത്. അങ്ങനെയുള്ള ഒരാള്‍ക്ക് പോലും നിയന്ത്രണം നഷ്ടപ്പെട്ടു എങ്കില്‍, കളി കഴിഞ്ഞ് ശ്വാസം വിടാന്‍ പോലും സമയം നല്‍കാതെ നായകന്റെ മുഖത്തേക്ക് മൈക്ക് നീട്ടുന്ന രീതി മാറ്റണം. മത്സരം തോറ്റത്തിന്റെ ചിന്തകള്‍ നായകന് ഏകോപിപ്പിക്കാന്‍ ഏതാനും മിനിറ്റുകള്‍ കൂടി നല്‍കണമെന്ന് പറയുന്നത് അത്ര വലിയ തെറ്റാണോ?'' ഗവാസ്‌കര്‍ ചോദ്യം ഉയർത്തി.

Content highlight: Sunil Gavaskar supports cricketer over live broadcast controversy

dot image
To advertise here,contact us
dot image