

ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സ് നേരിട്ട തകർച്ചയ്ക്ക് പിന്നാലെ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന് നേരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും അധിക്ഷേപങ്ങളുമാണ് ഉയരുന്നത്. എന്നാൽ ഇതിനെതിരെ കടുത്ത ഭാഷയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ചെന്നൈ താരവും ഇതിഹാസ സ്പിന്നറുമായ രവിചന്ദ്രൻ അശ്വിൻ.
മോശം സമയത്ത് കളിക്കാരെ ഇത്തരത്തിൽ ഉപദ്രവിക്കുന്നത് നിർത്തണമെന്നും റുതുരാജിന് പൂർണ്ണ പിന്തുണ നൽകണമെന്നും അശ്വിൻ തന്റെ യൂട്യൂബ് ചർച്ചയ്ക്കിടെ ചെന്നൈ ആരാധകരോട് ആഹ്വാനം ചെയ്തു.
റുതുരാജ് ഗെയ്ക്‌വാദിനെതിരെ ഉയരുന്ന വിമർശനങ്ങളെക്കുറിച്ച് അശ്വിൻ പറഞ്ഞത് ഇങ്ങനെ: ഞാൻ ഇപ്പോഴും ഉറപ്പിച്ചു പറയും, നമ്മൾ റുതുരാജ് ഗെയ്ക്‌വാദിനെ പൂർണ്ണമായി പിന്തുണയ്ക്കണം. റുതുരാജ് അത്ര മോശം കളിക്കാരനല്ല, അവൻ വളരെ നല്ലൊരു പ്ലെയറാണ്.
ചില സമയങ്ങളിൽ ആളുകൾ അവനെ ക്രൂരമായി ട്രോളുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ഞാൻ കാണാറുണ്ട്. എന്നാൽ അത് എന്തിനാണെന്ന് എനിക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല. കരിയറിൽ ഇങ്ങനെയുള്ള മോശം ഘട്ടങ്ങൾ ഏതൊരു വലിയ കളിക്കാരനും സംഭവിക്കാവുന്നതേയുള്ളൂവെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
സീസണിൽ ബാറ്റ് കൊണ്ടും മോശം പ്രകടനമാണ് ഋതുരാജ് നടത്തിയത്. 14 മത്സരങ്ങളിൽ നിന്ന് വെറും 123 സ്ട്രൈക്ക് റേറ്റിൽ 337 റൺസ് മാത്രം.
content highlights: r-ashwin-supports-ruturaj-gaikwad-against-cyber-attacks-csk-ipl-2026-malayalam-news