നിര്‍ണായക മത്സരത്തില്‍ ജയിച്ച് കൊല്‍ക്കത്ത; പ്ലേ ഓഫിലേക്ക് എങ്ങനെ എത്താം?

മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചതോടെ പഞ്ചാബ് കിങ്‌സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും 13 പോയിന്റ് വീതമായി

നിര്‍ണായക മത്സരത്തില്‍ ജയിച്ച് കൊല്‍ക്കത്ത; പ്ലേ ഓഫിലേക്ക് എങ്ങനെ എത്താം?
dot image

ഇനി എങ്ങനെ പ്ലേ ഓഫിലെത്താം, അതായിരിക്കും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കണക്കുകൂട്ടല്‍. മുംബൈ ഇന്ത്യന്‍സിനെതിരായ നിര്‍ണായക മത്സരത്തിലെ ജയത്തോടെ കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ആറാമതെത്തി. നിലവില്‍ ഇതേ പോയിന്റുള്ള പഞ്ചാബ് കിങ്‌സ് അഞ്ചാമതാണ്. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അവര്‍ അഞ്ചാമത് നില്‍ക്കുന്നത്. രാജസ്ഥാന്‍ റോയല്‍സാണ് നാലാം സ്ഥാനത്ത്. ടീമിന് 13 കളി പിന്നിട്ടപ്പോള്‍ 14 പോയിന്റായി. ഇനി എല്ലാ ടീമുകള്‍ക്കും ശേഷിക്കുന്നത് ഒരേയൊരു മത്സരം മാത്രം.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത ജയിക്കുകയും മുംബൈയുമായുള്ള മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മത്സരത്തില്‍ പഞ്ചാബും തോറ്റാല്‍ കൊല്‍ക്കത്തയ്ക്ക് എളുപ്പത്തില്‍ പ്ലേ ഓഫിലെത്താം. എന്നാല്‍, അടുത്ത കളിയില്‍ രാജസ്ഥാന്‍ ജയിച്ചാല്‍ പഞ്ചാബിനും കൊല്‍ക്കത്തയ്ക്കും പുറത്തുപോവാം. കാരണം രാജസ്ഥാന് അടുത്ത മത്സരം ജയിച്ചാല്‍ 16 പോയിന്റാകും. പഞ്ചാബിനും കൊല്‍ക്കത്തയ്ക്കും പരമാവധി ഇനി 15 പോയിന്റ് മാത്രമേ നേടാനാകൂ. ഈ സീസണില്‍ ആറുവീതം മത്സരങ്ങളില്‍ ജയവും തോല്‍വിയും കണ്ടെത്തിയ കൊല്‍ക്കത്തയ്ക്ക്, ഒരുമത്സരം സമനിലയായിരുന്നു. പഞ്ചാബുമായുള്ള മത്സരമാണ് മഴമൂലം ഉപേക്ഷിക്കപ്പെട്ടത്. ഇതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം നേടി.


കൊല്‍ക്കത്ത മുംബൈയെ തോല്‍പ്പിച്ചതോടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ വീണ്ടും ഇടിഞ്ഞു. നിലവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിച്ചു. നാലാമനാകാനുള്ള പോരാട്ടത്തിലാണ് രാജസ്ഥാനും പഞ്ചാബും കൊല്‍ക്കത്തയും.

content highlights: Kolkata Wins Crucial Match; How Can They Reach the Playoffs?

dot image
To advertise here,contact us
dot image