'ഖർഗെയെ കണ്ടത് ഭരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കമെന്ന വാർത്തകൾക്കിടെ ശിവകുമാർ

രാഹുൽ ഗാന്ധി ക്ഷണിച്ചാൽ ഈ മാസം അവസാനത്തോടെ ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്തുമെന്നും ശിവകുമാർ

'ഖർഗെയെ കണ്ടത് ഭരണത്തെക്കുറിച്ച് ചർച്ച ചെയ്യാൻ'; മുഖ്യമന്ത്രി സ്ഥാനത്തേക്ക് തർക്കമെന്ന വാർത്തകൾക്കിടെ ശിവകുമാർ
dot image

ബംഗളുരു: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള തർക്കം രൂക്ഷമാകുന്നുവെന്ന വാർത്തകൾ തള്ളി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്‌ച നടത്തിയത് നേതൃമാറ്റ ചർച്ചകൾക്ക് വേണ്ടിയല്ലെന്നും ഭരണത്തെ കുറിച്ച് ചർച്ച ചെയ്യാനാണെന്നും ഡി കെ ശിവകുമാർ പറഞ്ഞു. രാഹുൽ ഗാന്ധി ക്ഷണിച്ചാൽ ഈ മാസം അവസാനത്തോടെ ഡൽഹിയിലെത്തി അദ്ദേഹത്തെ കാണുമെന്നും ശിവകുമാർ പറഞ്ഞു.

കേരളത്തിലെ പുതിയ കോൺഗ്രസ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്ത് നിന്ന് ബംഗളുരുവിൽ നേതാക്കൾ ഒരുമിച്ചാണ് എത്തിയത്. തുടർന്ന് തിങ്കളാഴ്‌ച രാത്രി കർണാടക ഊർജ്ജ മന്ത്രി കെ ജെ ജോർജിൻ്റെ വസതിയിൽ വെച്ച് മല്ലികാർജുൻ ഖർഗെ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡി.കെ ശിവകുമാർ എന്നിവർ അനൗദ്യോഗിക കൂടിക്കാഴ്ച‌ നടത്തിയിരുന്നു. ഇതാണ് നേതൃമാറ്റ ചർച്ചകൾ വീണ്ടും സജീവമാകാൻ കാരണമായത്.

കഴിഞ്ഞ വർഷം നവംബറിൽ കോൺഗ്രസ് സർക്കാർ രണ്ടര വർഷം പൂർത്തിയാക്കിയത് മുതൽ കർണാടകയിൽ അധികാര കൈമാറ്റം സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ മാധ്യമങ്ങൾ അടിസ്ഥാനരഹിതമായ കഥകൾ മെനയുകയാണെന്നാണ് ശിവകുമാർ പറയുന്നത്.

Content Highlights: Deputy Chief Minister DK Shivakumar denies reports that the dispute over the Chief Minister's post is intensifying in Karnataka

dot image
To advertise here,contact us
dot image