കെ കെ ആർ ഡാ; മുംബൈയെ തോൽപ്പിച്ച് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവം

മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

കെ കെ ആർ ഡാ; മുംബൈയെ തോൽപ്പിച്ച് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവം
dot image

മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊൽക്കത്ത മുന്നോട്ടുവെച്ച 148 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കിനിൽക്കെ കൊൽക്കത്ത മറികടന്നു. കൊൽക്കത്തയ്ക്ക് വേണ്ടി മനീഷ് പാണ്ഡെ 45 റൺസും റോവ്മാൻ പവൽ 40 റൺസും നേടി. അജിങ്ക്യാ രഹാനെ 21 റൺസ് നേടി.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് നേടിയത്. 32 റൺസ് നേടിയ കോർബിൻ ബോഷാണ് ടോപ് സ്‌കോറർ. 27 പന്തിൽ 26 റൺസ് നേടിയ ക്യാപ്റ്റൻ ഹാർദിക് ആണ് പിന്നീടുള്ള ടോപ് സ്‌കോറർ. തിലക് വർമ (20 ), രോഹിത് ശർമ (15), സൂര്യകുമാർ യാദവ് (15 ), വിൽ ജാക്സ്(14 ) ,ദീപക് ചഹാർ (10 ) എന്നിവർ രണ്ടക്കം കടന്നു.

കൊൽക്കത്തയ്ക്ക് വേണ്ടി സൗരഭ് ദുബൈ, കാമറൂൺ ഗ്രീൻ എന്നിവർ രണ്ട് വിക്കറ്റ് നേടി. നാലോവറിൽ 13 റൺസ് മാത്രം വിട്ടുകൊടുത്ത് സുനിൽ നരെയ്ൻ ഒരു വിക്കറ്റ് നേടി.

content highlights:kkr-beat-mumbai-indians-ipl-2026-playoff-race-alive-malayalam-news

dot image
To advertise here,contact us
dot image