പാകിസ്താൻ തോറ്റു; പക്ഷെ പണി കിട്ടിയത് ഇന്ത്യയ്ക്ക്!

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് ബംഗ്ലാദേശ്

പാകിസ്താൻ തോറ്റു; പക്ഷെ പണി കിട്ടിയത് ഇന്ത്യയ്ക്ക്!
dot image

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ പോയിന്റ് പട്ടികയിൽ ഇന്ത്യയെ മറികടന്ന് ബംഗ്ലാദേശ്. ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിലാണ് ബംഗ്ലാദേശ് വൻ മുന്നേറ്റം നടത്തി ഇന്ത്യയെ മറികടന്നത്. രണ്ടാം ടെസ്റ്റിൽ പാകിസ്താനെ 78 റൺസിന് തകർത്ത് പരമ്പര 2 - 0 ന് തൂത്തുവാരിയതോടെ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു. ഇതോടെ ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ ആറാം സ്ഥാനത്തേക്കും വീണു.

നിലവിൽ ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ബംഗ്ലാദേശ് രണ്ടാം വിജയം കുറിച്ചത്തോടെ അവരുടെ പോയിന്‍റ് ശതമാനം 58.33 ആയി ഉയർന്നു. അഞ്ചാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് രണ്ട് ജയവും ഒരു തോൽവിയും ഒരു സമനിലയുമാണ് അക്കൗണ്ടിൽ ഉള്ളത്. ആറാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയിന്‍റ് ശതമാനം 48.15 മാത്രമാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഇതുവരെ ഒരു മത്സരം പോലും ജയിക്കാനാകാത്ത പാകിസ്താൻ നാല് പോയിന്‍റും 8.33 പോയിന്‍റ് ശതമാനവുമായി എട്ടാം സ്ഥാനത്തേക്കും വീണു.

ഒന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയ്ക്ക് 87.502 പോയിന്‍റ് ശതമാനവും 84 പോയിന്‍റുമാണ് ഉള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിനാകട്ടെ 77.783 പോയിന്‍റ് ശതമാനവും 28 പോയിന്‍റുമുണ്ട്. 75.004 പോയിന്‍റ് ശതമാനവും 36 പോയിന്‍റുമാണ് ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം. 66.67 പോയിന്‍റ് ശതമാവും 16 പോയിന്‍റുമുള്ള ശ്രീലങ്ക നാലാം സ്ഥാനത്തുമുണ്ട്. 38 പോയിന്‍റും 31.67 പോയിന്‍റ് ശതമാവുമായി ഇംഗ്ലണ്ട് ഇന്ത്യക്ക് പിന്നില്‍ ഏഴാം സ്ഥാനത്തുമാണ്. നാലു പോയിന്‍റും 41.7 പോയിന്‍റ് ശതമാനവുമാണ് വെസ്റ്റ് ഇന്‍ഡീസ് മാത്രമാണ് പാകിസ്ഥാന് പിന്നിലുള്ളത്.

Content highlight: World Test Championship Points Table

dot image
To advertise here,contact us
dot image