അവസാന ലീഗ് മത്സരത്തിനായി ചെന്നൈ ഇന്ന് കളത്തിൽ; എതിരാളികൾ ഗുജറാത്ത് ടൈറ്റൻസ്

ജിടിക്കെതിരെ ഇന്നത്തെ മത്സരം സിഎസ്കെയ്ക്ക് വിജയിക്കാനായാൽ പ്ലേ ഓഫിലേക്ക് നേരിയ പ്രതീക്ഷ നിലനിര്‍ത്താം

അവസാന ലീഗ് മത്സരത്തിനായി ചെന്നൈ ഇന്ന് കളത്തിൽ; എതിരാളികൾ ഗുജറാത്ത് ടൈറ്റൻസ്
dot image

2026 ഇന്ത്യൻ പ്രീമിയർ ലീഗിലെ തങ്ങളുടെ അവസാന മത്സരത്തിനായി ചെന്നൈ സൂപ്പർ കിംഗ്‌സിന് ഇന്ന് കളത്തിലിറങ്ങുന്നു. പ്ലേ ഓഫിലേക്ക് ടിക്കറ്റ് എടുത്ത ഗുജറാത്ത് ടൈറ്റൻസാണ് റുതുരാജിന്റെയും സംഘത്തിന്റെയും എതിരാളികൾ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ രാത്രി 7:30നാണ് മത്സരം ആരംഭിക്കുക. ജിടിക്കെതിരെ ഇന്നത്തെ മത്സരം സിഎസ്കെയ്ക്ക് വിജയിക്കാനായാൽ പ്ലേ ഓഫിലേക്ക് നേരിയ പ്രതീക്ഷ അവർക്ക് നിലനിര്‍ത്താം.

ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് തങ്ങളുടെ അവസാന മത്സരത്തിന് കച്ചമുറുക്കുമ്പോൾ സിഎസ്കെ ഇതിഹാസം എംഎസ് ധോണി ഇന്നെങ്കിലും കളിക്കാനിറങ്ങുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. എന്നാല്‍ വിരലിന് പരിക്കേറ്റ താരം കഴിഞ്ഞ ദിവസം റാഞ്ചിയിലെ വീട്ടിലേക്ക് മടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ സീസണിന്റെ തുടക്കത്തിൽ തന്നെ പരിക്ക് പറ്റിയതിനെ തുടർന്ന് ധോണി ഒരു മത്സരത്തിൽ പോലും മൈതാനത്തിറങ്ങിയിരുന്നില്ല.

Also Read:

പ്ലേഓഫ് കാണാതെ പുറത്തകേണ്ടി വരും എന്നതിന്റെ വക്കിലാണ് അഞ്ച് തവണ ഐപിഎല്‍ കിരീടത്തിൽ മുത്തമിട്ട ചെന്നൈ സൂപ്പർ കിംഗ്‌സ്. പ്ലേഓഫിലേക്ക് സ്ഥാനമുറപ്പിച്ച ഗുജറാത്ത് ടൈറ്റൻസ് 13 മത്സരങ്ങളിൽ നിന്ന് 16 പോയിന്റുമായി പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇന്നത്തെ മത്സരം ജയിച്ച് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പിന്തള്ളി ഒന്നാം സ്ഥാനം പിടിച്ചെടുക്കുക എന്നതായിരിക്കും ജിടി ലക്ഷ്യമിടുന്നത്. ഗുജറാത്തിനെ തോൽപിച്ചാലും മറ്റ് ടീമുകളുടെ മത്സരഫലത്തെ ആശ്രയിച്ചാവും ചെന്നൈയുടെ സാധ്യത. നിലവിൽ ആറ് ജയവും ഏഴ് തോൽവിയും അടക്കം 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

Content highlight: IPL 2026: Chennai Super Kings vs Gujarat Titans matchday

dot image
To advertise here,contact us
dot image