ലോകം ഒരു കപ്പിലേയ്ക്ക് ചുരുങ്ങുന്നു! ഒരു ചായ കുടിക്കാന്‍ പോയാലോ?

അന്താരാഷ്ട്ര ചായ ദിനത്തില്‍ ചായയുടെ ചരിത്രത്തെക്കുറിച്ച് രസകരമായ ചില കാര്യങ്ങളറിയാം

ലോകം ഒരു കപ്പിലേയ്ക്ക് ചുരുങ്ങുന്നു! ഒരു ചായ കുടിക്കാന്‍ പോയാലോ?
dot image

ചായ… ഒരു പാനീയം മാത്രമല്ല പലരുടെയും ദിവസത്തിന്റെ ആദ്യ പ്രതീക്ഷയാണ്. മഴയുടെ സംഗീതത്തിനും, സൗഹൃദങ്ങളുടെ ചിരികള്‍ക്കും, ഒറ്റപ്പെടലിന്റെ നിശ്ശബ്ദതയ്ക്കും കൂട്ടായി നിൽക്കുന്ന ചെറു കപ്പ് ചായയ്ക്ക് ഇന്ന് സ്വന്തം ദിനം.

ലോകത്തിലെ പല സംസ്‌കാരങ്ങളേയും ഒരേ മേശയില്‍ കൂട്ടിയിരുത്തുന്ന ഈ സുഗന്ധത്തിന് പിന്നില്‍ കഥകളും ഓര്‍മ്മകളും അനവധി വികാരങ്ങളും ഉണ്ട്. അന്താരാഷ്ട്ര ചായ ദിനത്തില്‍ ഒരു കപ്പ് ചായ പറയുന്ന ആ മനോഹരമായ കഥകളിലേക്ക് നമുക്ക് യാത്ര ചെയ്യാം.

വെള്ളം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ പാനീയമായ ചായയ്ക്ക് ലോകമെമ്പാടുമുള്ള സംസ്‌കാരങ്ങളില്‍ ഒരു വിലപ്പെട്ട സ്ഥാനമുണ്ട്. എല്ലാ വര്‍ഷവും മെയ് 21 അന്താരാഷ്ട്ര ചായ ദിനമായി ആചരിക്കുന്നു. അതിന്റെ സമ്പന്നമായ ചരിത്രം, സാംസ്‌കാരിക പ്രാധാന്യം, സാമ്പത്തിക സ്വാധീനം എന്നിവയെല്ലാം അംഗീകരിച്ചുകൊണ്ടാണ് ഇങ്ങനെ ഒരു ദിനം ആഘോഷിക്കുന്നത്.

 International Tea Day

ചായയുടെ കഥ തുടങ്ങുന്നത് ….

ചായയുടെ കഥ ആരംഭിക്കുന്നത് പുരാതന ചൈനയില്‍നിന്നാണ്. ഏകദേശം 5,000 വര്‍ഷങ്ങള്‍ പഴക്കമുണ്ട് ആ കഥയ്ക്ക്. ബിസി 2737 ല്‍ ഷെന്‍ നുങ് ചക്രവര്‍ത്തി ചായ കണ്ടെത്തിയത് അടുത്തുള്ള ഒരു മരത്തിന്റെ ഇലകള്‍ തിളച്ച വെള്ളത്തിലേക്ക് ഒഴുകിയെത്തിയപ്പോഴാണെന്നാണ് ഐതിഹ്യം. ആ രുചിയില്‍ അദ്ദേഹത്തിന് കൗതുകം തോന്നികയും അദ്ദേഹം അത് ഉന്മേഷദായകമാണെന്ന് കണ്ടെത്തുകയും ചെയ്തുവത്രേ. തുടക്കത്തില്‍ ഔഷധ ഗുണങ്ങള്‍ക്ക് വിലമതിച്ചിരുന്ന ചായ ക്രമേണ ചൈനീസ് സംസ്‌കാരത്തിന്റെയും ചടങ്ങുകളുടെയും അവിഭാജ്യ ഘടകമായി മാറി.

 International Tea Day

വ്യാപാര മാര്‍ഗങ്ങള്‍ വികസിച്ചപ്പോള്‍ ചായയുടെ ജനപ്രീതി ഏഷ്യയിലുടനീളവും ഒടുവില്‍ യൂറോപ്പിലേക്കും വ്യാപിച്ചു. പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്യന്‍ വ്യാപാരികള്‍ പാശ്ചാത്യ ലോകത്തിന് ചായ പരിചയപ്പെടുത്തി. അത് വളരെ പെട്ടെന്ന് തന്നെ പ്രഭുക്കന്മാരുടെ ഇടയില്‍ ഒരു ഫാഷനബിള്‍ പാനീയമായി മാറി. തേയില ഉല്‍പാദനത്തില്‍ ചൈനയുടെ കുത്തക തകര്‍ക്കാന്‍ ലക്ഷ്യമിട്ട് ബ്രട്ടീഷുകാര്‍ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഇന്ത്യയില്‍ വാണിജ്യാടിസ്ഥാനത്തില്‍ തേയില കൃഷി ആരംഭിച്ചു. 1824 ആയപ്പോഴേക്കും അസം, ഡാര്‍ജിലിംഗ്, നീലഗിരി തുടങ്ങിയ പ്രദേശങ്ങളില്‍ തേയിലത്തോട്ടങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഇത് ഇന്ത്യയെ ആഗോളതലത്തില്‍ മുന്‍നിര തേയില ഉല്‍പ്പാദകരില്‍ ഒന്നാക്കി മാറ്റാന്‍ സഹായിച്ചു.

അന്താരാഷ്ട്ര ചായ ദിനത്തിന്റെ പ്രാധാന്യം

ചായയുടെ സാംസ്‌കാരികവും സാമ്പത്തികവുമായ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട്, ഐക്യരാഷ്ട്രസഭയുടെ പൊതുസഭ 2019 ഡിസംബറില്‍ മെയ് 21 അന്താരാഷ്ട്ര ചായ ദിനമായി പ്രഖ്യാപിച്ചു. ലോകമെമ്പാടും ചായയുടെ ദീര്‍ഘകാല ചരിത്രത്തെക്കുറിച്ചും പ്രാധാന്യത്തെക്കുറിച്ചും അവബോധം വളര്‍ത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം.

ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഉപജീവനത്തിനായി തേയില കൃഷിയെ ആശ്രയിക്കുന്നു. പരിസ്ഥിതി സൗഹൃദ കൃഷി രീതികള്‍, ന്യായമായ വ്യാപാരം, തൊഴിലാളികള്‍ക്ക് തുല്യമായ വേതനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ തേയില വ്യവസായം പരിസ്ഥിതിക്കും അതിന്റെ ഉല്‍പാദനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന സമൂഹങ്ങള്‍ക്കും പോസിറ്റീവായ സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഈ ദിനം ശ്രമിക്കുന്നു.

 International Tea Day

ആരോഗ്യ ആനുകൂല്യങ്ങളും സാംസ്‌കാരിക പാരമ്പര്യങ്ങളും

സാമ്പത്തിക സ്വാധീനത്തിനപ്പുറം ചായയുടെ നിരവധി ആരോഗ്യ ഗുണങ്ങളും പ്രശസ്തമാണ്. ആന്റിഓക്സിഡന്റുകള്‍ പ്രത്യേകിച്ച് പോളിഫെനോളുകള്‍ എന്നിവയാല്‍ സമ്പന്നമായ ചായ ഹൃദയാരോഗ്യം, മെറ്റബോളിസം, രോഗങ്ങളുടെ സാധ്യത കുറയ്ക്കല്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് ഔഷധ ചായകള്‍.

സാംസ്‌കാരികമായി വിലയിരുത്തിയാല്‍ ചായ ആതിഥ്യമര്യാദയുടെയും സാമൂഹിക ബന്ധത്തിന്റെയും പ്രതീകമായി വര്‍ത്തിക്കുന്നു. ഇന്ത്യ, ഇംഗ്ലണ്ട്, ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ചായ ചടങ്ങുകളുടെയും ആചാരങ്ങളുടെയും സാമൂഹിക ഇടപെടലുകളുടെയും പാരമ്പര്യങ്ങളുടെയും അവിഭാജ്യ ഘടകമാണ്.

Content Highlights : On International Tea Day, we will learn some interesting facts about the history of tea. The second most consumed beverage in the world, tea holds a valuable place in cultures around the world.

dot image
To advertise here,contact us
dot image