സഞ്ജുവിനെ ഗംഭീറിന് വേണമായിരുന്നു, പക്ഷെ ഗില്‍ മറ്റൊരു താരത്തിനായി വാദിച്ചു!

അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിൽ ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ച താരമായിരുന്നു മലയാളി സൂപ്പർ താരം സഞ്ജു സാംസൺ

സഞ്ജുവിനെ ഗംഭീറിന് വേണമായിരുന്നു, പക്ഷെ ഗില്‍ മറ്റൊരു താരത്തിനായി വാദിച്ചു!
dot image

അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയ്ക്കുളള ഇന്ത്യന്‍ ടീമിൽ ഉണ്ടാകുമെന്ന് ആരാധകർ പ്രതീക്ഷിച്ച ഒരു താരമായിരുന്നു മലയാളി സൂപ്പർ താരം സഞ്ജു സാംസൺ. കാരണം കഴിഞ്ഞ ടി20 ലോകകപ്പിലും ഇന്ത്യൻ പ്രീമിയർ ലീഗ് പത്തൊൻപതാം സീസണിലും താരം പുറത്തെടുത്തിട്ടുള്ള പ്രകടനം നോക്കുമ്പോൾ ടീം പ്രഖ്യാപനത്തിൽ എല്ലാവരും പ്രതീക്ഷിച്ച പേരുകളിലൊന്ന് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റേതായിരുന്നു. എന്നാൽ, 2023ന് ശേഷം ഏകദിനത്തില്‍ മൈതാനത്തിറങ്ങിയിട്ടില്ലാത്ത സഞ്ജു സാംസൺ ബാക്കപ്പ് കീപ്പർ എന്ന ഓപ്‌ഷനിൽ എങ്കിലും ടീമിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ആരാധകരെ നിരാശപ്പെടുത്തുന്ന പ്രഖ്യാപനമാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായത്.

സഞ്ജു സാംസണിനെ ടീമിൽ എത്തിക്കാൻ പരിശീലകൻ ഗൗതം ഗംഭീറിന് താല്പര്യം ഉണ്ടായിരുന്നെകിലും നായകൻ ശുഭ്മന്‍ ഗില്ലാണ് അത് തടഞ്ഞത് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ഞെട്ടിക്കുന്ന സൂചനകൾ. ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ സഞ്ജു സാംസണിന്റെ പേരും ഉയര്‍ന്നു വന്നിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമയിരിക്കുന്നത്. ഏകദിന ടീമില്‍ സഞ്ജുവും വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത് മുഖ്യ പരിശീലകൻ ഗൗതം ഗംഭീര്‍ തന്നെയാണ്. ടി20യില്‍ മലയാളി താരത്തെ ഇന്ത്യയുടെ ഹീറോയാക്കി മാറ്റിയ അദ്ദേഹം ഏകദിനത്തിലും അത് തന്നെയാണ് ലക്ഷ്യമിടുന്നത്. പക്ഷെ ഗംഭീറിന്റെ ആ അഭിപ്രായത്തോട് യോജിക്കാന്‍ നിലവിലെ ഇന്ത്യയുടെ ഏകദിന നായകൻ ശുഭ്മന്‍ ഗില്‍ തയ്യാറായില്ല.

സഞ്ജുവിന് പകരം ഇഷാന്‍ കിഷനെയാണ് ടീമിലേക്ക് വിളിച്ചിരിക്കുന്നത്. എന്നാൽ ഫസ്റ്റ് ചോയ്‌സായി കീപ്പര്‍ കെഎല്‍ രാഹുലാണ് ഉള്ളത്. അജിത് അഗാര്‍ക്കറിന് കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് കഴിഞ്ഞ ദിവസം അഫ്ഗാനിസ്താനെതിരായ ഏകദിന പരമ്പരയ്ക്കും ഏക ടെസ്റ്റിനുമുള്ള ഇന്ത്യന്‍ സ്‌ക്വാഡുകളെ പ്രഖ്യാപിച്ചത്. സഞ്ജു ഏകദിനത്തില്‍ വേണ്ടെന്ന് വാദിച്ച ഗിൽ പകരം ഇഷാന്‍ കിഷന്‍ മതിയെന്നും ആവശ്യപ്പെടുകയായിരുന്നു. സെക്ഷൻ കമ്മിറ്റിക്കും ഉള്ളത് ഗില്ലിന്റെ ഇതേ അഭിപ്രായം തന്നെയാണ്. ഇതോടെ ഗംഭീര്‍ ഒറ്റപ്പെടുകയും അദ്ദേഹത്തിന്റെ ആവശ്യം തള്ളപ്പെടുകയും ചെയ്തു എന്നാണ് വിവരം. ഇതോടെയാണ് സഞ്ജുവിന് പകരം ബാക്കപ്പ് കീപ്പറായി ഇഷാനെ ഉൾപ്പെടുത്തിയതെന്നും ടൈസ് ഓഫ് ഇന്ത്യയുടെ സാഹില്‍ മല്‍ഹോത്ര ചൂണ്ടിക്കാട്ടുന്നു.

Content highlight: Gautam Gambhir backed Sanju Samson but Shubman Gill voted for another player

dot image
To advertise here,contact us
dot image