രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: രാഹുൽ ​ഗാന്ധി

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് മോദി 'മെലഡി' ടോഫി സമ്മാനിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിൻ്റെ വിമർശനം

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: രാഹുൽ ​ഗാന്ധി
dot image

ന്യൂഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് മെലഡി മിഠായി സമ്മാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ പോയി മിഠായി വിതരണം നടത്തുകയാണെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് മോദി 'മെലഡി' ടോഫീസ് സമ്മാനിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിൻ്റെ വിമർശനം. എക്സ് പോസ്റ്റിലൂടെയാണ് രാഹുൽ പ്രതികരിച്ചത്.

രാജ്യത്തെ കർഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും ഉൾപ്പെടെയുള്ള സാധാരണക്കാർ കണ്ണീരൊഴുക്കുമ്പോൾ പ്രധാനമന്ത്രി ചിരിച്ചുകൊണ്ട് റീലുകൾ ഉണ്ടാക്കുന്ന തിരക്കിലാണെന്ന് രാഹുൽ കുറ്റപ്പെടുത്തി. ബിജെപി പ്രവർത്തകർ ഇതിന് കൈയടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'തലയ്ക്ക് മുകളിൽ വലിയൊരു സാമ്പത്തിക കൊടുങ്കാറ്റ് വീശിയടിക്കുമ്പോൾ നമ്മുടെ പ്രധാനമന്ത്രി ഇറ്റലിയിൽ പോയി മിഠായി വിതരണം നടത്തുന്ന തിരക്കിലാണ്' എന്നാണ് രാഹുൽ ഗാന്ധി വിമ‍ർശിച്ചത്.

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് മെലഡി മിഠായി സമ്മാനിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമൂഹ മാധ്യമ പോസ്റ്റ് വൈറലായിരുന്നു. ഇറ്റലി സന്ദർശത്തിനിടെയാണ് മോദി മെലോനിക്ക് മിഠായി സമ്മാനിച്ചത്. ഒരു പായ്ക്കറ്റ് പാർ‌ലെ മെലഡി ടോഫീസാണ് മോദി മെലോനിക്ക് നൽകിയത്. മെലോനിയുടെയും മോദിയുടെയും ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് വഴിയാണ് വീഡിയോ പങ്കുവെച്ചത്.

Content Highlights: Leader of Opposition in Lok Sabha Rahul Gandhi mocks Prime Minister Narendra Modi for gifting Melody sweets to Italian Prime Minister Giorgia Meloni

dot image
To advertise here,contact us
dot image