പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ച് RCB യും GT യും; CSk യുടെ സാധ്യത കുറഞ്ഞു; പുതുജീവനുമായി RR ആൻഡ് PBKS

ലഖ്‌നൗ സൂപ്പർ ജയൻറ്സ് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചതോടെ പ്ലേ ഓഫ് സാധ്യതയുടെ സമവാക്യം മാറിമറിഞ്ഞിരിക്കുകയാണ്.

പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ച് RCB യും GT യും; CSk യുടെ സാധ്യത കുറഞ്ഞു; പുതുജീവനുമായി RR ആൻഡ് PBKS
dot image

ലഖ്‌നൗ സൂപ്പർ ജയൻറ്സ് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചതോടെ പ്ലേ ഓഫ് സാധ്യതയുടെ സമവാക്യം മാറിമറിഞ്ഞിരിക്കുകയാണ്.

തോൽവിയോടെ പോയിന്‍റ് പട്ടികയിൽ രാജസ്ഥാന്‍ റോയല്‍സിനും പിന്നില്‍ ആറാം സ്ഥാനത്തേക്ക് വീണ ചെന്നൈക്ക് ഇനി പ്ലേ ഓഫിലെത്തണമെങ്കില്‍ മറ്റ് ടീമുകളുടെ ഫലം കൂടി ആശ്രയിക്കണം.

ചെന്നൈയെക്കാൾ ഒരു മത്സരം കുറച്ചു കളിച്ച രാജസ്ഥാൻ റോയൽസാണ് ചെന്നൈയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഇരു ടീമിനും 12 പോയിന്‍റാണെങ്കിലും നെറ്റ് റൺറേറ്റിലാണ് രാജസ്ഥാന്‍(+0.082) ചെന്നൈയെ(+0.027) മറികടന്നത്.

ഇന്നലെ ചെന്നൈ തോറ്റതോടെ 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ആര്‍സിബിയുടെ സാധ്യത 94.5 ശതമാനത്തില്‍ നിന്ന് 96.1% ആയി ഉയര്‍ന്നപ്പോൾ16 പോയിന്‍റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സിന്‍റെ സാധ്യത 94.9 ശതമാനത്തിൽ നിന്ന് 96.6 ശതമാനമായി ഉയര്‍ന്നു.

മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് പ്ലേ ഓഫിലെത്താനുള്ള സാധ്യതയിലും വര്‍ധന വന്നിട്ടുണ്ട്. 67.4 ശതമാനത്തില്‍ നിന്ന് 70.3% ആയാണ് ഹൈദരാബാദിന്‍റെ സാധ്യതകള്‍ ഉയര്‍ന്നത്.

ചെന്നൈ തോറ്റതോടെ പ്ലേ ഓഫ് സാധ്യതകള്‍ ഉയര്‍ന്ന മറ്റൊരു ടീം രാജസ്ഥാൻ റോയല്‍സാണ്. ചെന്നൈയുടെ തോല്‍വിയോടെ രാജസ്ഥാന്‍ പ്ലേ ഓഫിലെത്താനുള്ള സാധ്യത 47.1 ശതമാനത്തില്‍ നിന്ന് 51.6% ആയി വര്‍ധിച്ചു.

രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള പഞ്ചാബിന്‍റെ പ്ലേ ഓഫ് സാധ്യത 42.7 ശതമാനത്തില്‍ നിന്ന് 48.8% ശതമാനമായി ഉയര്‍ന്നു.

. പ്ലേ ഓഫിലെത്താൻ 47 ശതമാനം സാധ്യതയുണ്ടായിരുന്ന ചെന്നൈക്ക് ലക്നൗവിനെതിരായ തോല്‍വിക്കുശേഷം ഇത് 28.4 ശതമാനമായി കൂപ്പുകുത്തി.

ചെന്നൈയുടെ തോല്‍വി നേരിയ പ്ലേ ഓഫ് പ്രതീക്ഷയുള്ള കൊല്‍ക്കത്തുയുടെയും ഡല്‍ഹി ക്യാപിറ്റൽസിന്‍റെയും സാധ്യതയിലും നേരിയ വര്‍ധനവ് വരുത്തിയിട്ടുണ്ട്.

കൊല്‍ക്കത്തയുടെ സാധ്യത 2.6 ശതമാനത്തില്‍ നിന്ന് 3.1 ശതമാനമായി ഉയര്‍ന്നപ്പോള്‍ ഡല്‍ഹിയുടേത് 2.2 ശതമാനത്തില്‍ നിന്ന് 3.1 ശതമാനമായി ഉയര്‍ന്നു.

content highlights: ipl-2026-points-table-playoff-chances

dot image
To advertise here,contact us
dot image