ഐപിഎല്ലിൽ ലഖ്‌നൗവിനെതിരെ ചെന്നൈക്ക് ഇന്ന് നിർണായകം; പ്ലേഓഫിലെത്താൻ ജയം അനിവാര്യം

ഇന്നത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിനെ പരാജയപ്പെടുത്താനായാൽ 12 പോയിന്റ് എന്നത് 14 പോയിന്റാക്കി പ്ലേഓഫിലേക്ക് കൂടുതൽ അടുക്കാനാകും

ഐപിഎല്ലിൽ ലഖ്‌നൗവിനെതിരെ ചെന്നൈക്ക് ഇന്ന് നിർണായകം; പ്ലേഓഫിലെത്താൻ ജയം അനിവാര്യം
dot image

ഇന്നലെ ഐപിഎല്ലിൽ മുംബൈക്കെതിരെ പഞ്ചാബ് പരാജയപ്പെട്ടതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്ലേ ഓഫ് സാധ്യതകൾക്ക് ഉണർവായി. പ്ലേഓഫിലേക്ക് അടുക്കാൻ പോരാടുന്ന ചെന്നൈക്ക് ലഖ്‌നൗ സൂപ്പർ ജയ്ന്റ്സ്, സൺറൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് എന്നി മൂന്ന് കടമ്പകളാണ് ഇനി മുന്നിലുള്ളത്. അതിൽ ഋഷഭ് പന്തിന്റെ ലഖ്‌നൗ സൂപ്പർ ജയ്ന്റ്സുമായുള്ള പോരാട്ടം ഇന്ന് ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടിൽ വച്ച് അരങ്ങേറും. രാത്രി 7 :30 നാണ് മത്സരം നടക്കുന്നത്.

ഇന്നത്തെ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിന് ലഖ്‌നൗ സൂപ്പർ ജയ്ന്റ്സിനെ പരാജയപ്പെടുത്താനായാൽ 12 പോയിന്റ് എന്നത് 14 പോയിന്റാക്കി പ്ലേഓഫിലേക്ക് കൂടുതൽ അടുക്കാനാകും. പോയിന്റ് പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്തുള്ള സിഎസ്കെ പഞ്ചാബിനെ മറികടന്ന് നാലാം സ്ഥാനത്തേക്കും കയറാനാകും. നാലാം സ്ഥാനത്തുള്ള പഞ്ചാബിനാകട്ടെ 12 മത്സരങ്ങളിൽ നിന്ന് 13 പോയിന്റാണ് ഉള്ളത്. ശേഷം സൺറൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റൻസ് എന്ന കടമ്പകളും ചെന്നൈക്ക് മുന്നിൽ ബാക്കിയാണ്.

Also Read:

നിലവിൽ 11 മത്സരങ്ങളിൽ നിന്ന് ആറ് ജയവും അഞ്ച് തോൽവിയുമടക്കം 12 പോയിന്റോടെ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ചെന്നൈ സൂപ്പർ കിംഗ്സ്. അവസാന മൂന്ന് മത്സരങ്ങളിലും വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇന്ന് കളത്തിലിറങ്ങാൻ തയ്യാറെടുക്കുന്നത്. സീസണിന്റെ തുടക്കം മുതലേ പരാജയമായിരുന്നു ഋഷഭ് പന്തിന്റെ എൽഎസ്ജി. 11ൽ മൂന്ന് മത്സരങ്ങളിൽ ലഖ്‌നൗ തോറ്റപ്പോൾ പരാജയപ്പെട്ടത് എട്ട് മത്സരങ്ങളിലാണ്. അതേസമയം, ആറ് ജയവും, അഞ്ച് തോൽവിയും അടക്കം 12 പോയിന്റാണ് ചെന്നൈയുടെ പക്കലുള്ളത്.

Content highlight: IPL 2026; LSG vs CSK matchday

dot image
To advertise here,contact us
dot image