

മഴകാരണം മത്സരം തണുത്തുപോകുമോ എന്നതായിരുന്നു കാണികളുടെ ഭയം. പക്ഷെ, കളിയുടെ വീര്യം ഒട്ടും ചോര്‍ന്നില്ലെന്നുമാത്രമല്ല. ഇടിവെട്ട് പ്രകടനവുമായി വിരാട് കോഹ്ലി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനുവേണ്ടി സെഞ്ചുറി തികച്ചപ്പോള്‍ ടീമിന് അത്യുജ്വല ജയം. നിലവിലെ ജേതാക്കളായ ആര്‍സിബി ഇക്കൊല്ലവും കിരീടത്തിലേക്ക് ഒരുചുവടുകൂടി അടുത്തു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 193 റണ്‍സ് വിജയ ലക്ഷ്യം വിരാട് കോഹ്ലിയും സംഘവും മറികടന്നത് നിശ്ചിത ഓവര്‍ അവസാനിക്കാന്‍ അഞ്ചുപന്തുകള്‍ ശേഷിക്കെയാണ്. ആറുവിക്കറ്റിന്റെ മനോഹര ജയത്തോടെ ടീമിന് ഉജ്വല ജയം സമ്മാനിച്ചതാകട്ടെ കിങ് കോഹ്ലിയും. ജേക്കബ് ബെതലും (15), ക്യാപ്റ്റന്‍ രജത് പാട്ടിദാറും (11), ടിം ഡേവിഡും (രണ്ട്) എന്നിവര്‍ അതിവേഗം മടങ്ങിയപ്പോള്‍ പിടിച്ചുനിന്നത് വിരാട് കോഹ്ലിയും (105) ദേവ്ദത്ത് പടിക്കലുമാണ് (39).
60 പന്തില്‍ മൂന്ന് സിക്‌സും 11 ഫോറും ഉള്‍പ്പടെയാണ് വിരാട് കോഹ്ലി 105 റണ്‍സെടുത്തത്. 175 സ്‌ട്രൈക്ക് റേറ്റിലാണ് കോഹ്ലി കൊല്‍ക്കത്ത ബാറ്റുവീശിയത്. സെഞ്ചുറി നേട്ടത്തോടെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ വിരാട് കോഹ്ലി മൂന്നാം സ്ഥാനത്തെത്തി. 12 മത്സരങ്ങളില്‍നിന്ന് 484 റണ്‍സാണ് താരം ഈ സീസണില്‍ ഇതുവരെ സമ്പാദിച്ചത്. ഒരു സെഞ്ചുറിക്ക് പുറമെ, മൂന്ന് അര്‍ധ സെഞ്ചുറിയും കോഹ്ലി നേടിയിരുന്നു. അവസാന രണ്ടുമത്സരങ്ങളില്‍ ഡക്കുകള്‍ വന്നത് വലിയ നിരാശയായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലുമാണ് കോഹ്ലി ഡക്കായി മടങ്ങിയത്. ഇത് വലിയ നിരാശയുണ്ടാക്കിയതിന് പിന്നാലെ സെഞ്ചുറി നേട്ടം. കഴിഞ്ഞദിവസത്തെ സെഞ്ചുറിക്ക് പിന്നാലെ ഐപിഎലിലെ റെക്കോഡ് നേട്ടത്തില്‍ തന്റെ പേര് ഉറപ്പിച്ചുനിര്‍ത്താനും കോഹ്ലിക്കായി. ഐപിഎല്‍ ക്രിക്കറ്റില്‍ ഒമ്പതാം സെഞ്ചുറിയായിരുന്നു ഇത്. ഏഴ് സെഞ്ചുറി നേടിയ ജോസ് ബട്‌ലറാണ് രണ്ടാം സ്ഥാനത്ത്. ആറ് സെഞ്ചുറി നേടിയ ക്രിസ് ഗെയ്ല്‍, അഞ്ചു സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍ എന്നിവരാണ് കോഹ്ലിക്ക് പിന്നിലുള്ള മറ്റു താരങ്ങള്‍.
content highlights: Virat Kohli's show in Raipur with 60 Balls; Along with the Century, the 'King' Holds the Record