പൈസ വസൂൽ എന്റർടെയ്നർ, ടൊവിനോയും ബേസിലും കലക്കി; പ്രീമിയർ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണവുമായി അതിരടി

ഒരു സർപ്രൈസ് കാമിയോ സിനിമയിൽ ഉണ്ടെന്നും ആ രംഗം തിയേറ്ററിനെ ഇളക്കിമറിച്ചെന്നും കമന്റുകളുണ്ട്

പൈസ വസൂൽ എന്റർടെയ്നർ, ടൊവിനോയും ബേസിലും കലക്കി; പ്രീമിയർ ഷോയ്ക്ക് പിന്നാലെ മികച്ച പ്രതികരണവുമായി അതിരടി
dot image

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അതിരടി. ബേസില്‍ ജോസഫ് നായകനായെത്തുന്ന ചിത്രത്തില്‍ ടൊവിനോ തോമസും വിനീത് ശ്രീനിവസനും റിയാ ഷിബു തുടങ്ങിയവരെല്ലാം അണിനിരക്കുന്നുണ്ട്. പെയ്ഡ് പ്രീമിയർ ഷോകൾ കഴിയുമ്പോൾ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്.

Also Read:

ചിത്രത്തിൽ ബേസിലും ടൊവിനോയും കലക്കിയെന്നും ഫൈറ്റുകൾ എല്ലാം നന്നായിട്ടുണ്ടെന്നും അഭിപ്രായങ്ങൾ ഉണ്ട്. ഒരു സർപ്രൈസ് കാമിയോ സിനിമയിൽ ഉണ്ടെന്നും ആ രംഗം തിയേറ്ററിനെ ഇളക്കിമറിച്ചെന്നും കമന്റുകളുണ്ട്. ടൊവിനോയുടെ ഇന്റർവെൽ സീൻ കലക്കിയെന്നും ശ്രീക്കുട്ടൻ എന്ന കഥാപാത്രമായി നടൻ ഞെട്ടിച്ചിട്ടുണ്ട്. പൈസ വസൂൽ ചിത്രമാണ് അതിരടി എന്നും ചിത്രം 100 കോടി അടിക്കുമെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ റിപ്പോർട്ടർ ഫിലിംസിനോട് പറഞ്ഞത്. നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ് വിദ്യാര്‍ഥിയുടെ ലുക്കില്‍ ഗംഭീര മേക്കോവറിലാണ് ബേസില്‍ ജോസഫിനെ സിനിമയിൽ കാണാന്‍ സാധിക്കുക.

Also Read:

കാമ്പസിന്റെ പശ്ചാത്തലത്തില്‍ ആക്ഷനും കോമഡിയും കോര്‍ത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. അതുകൊണ്ട് തന്നെ വെക്കേഷന്‍ കാലത്ത് എല്ലാത്തരം പ്രേക്ഷകര്‍ക്കും തീയേറ്ററില്‍ വന്നു ആഘോഷിച്ചു കാണാവുന്ന രീതിയിലാണ് ചിത്രം എത്തുന്നത്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിന്റെ ആദ്യ നിര്‍മ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വലുതാണ്. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

Content Highlights: Athiradi promises to be a fun colorful entertainer, gets positive response after premeire shows

dot image
To advertise here,contact us
dot image