രഘുവൻഷിക്ക് ഫിഫ്റ്റി; തിളങ്ങി ഗ്രീനും റിങ്കുവും; ആർസിബിക്കെതിരെ KKR ന് മികച്ച ടോട്ടൽ

റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഭേദപ്പെട്ട ടോട്ടൽ

രഘുവൻഷിക്ക് ഫിഫ്റ്റി; തിളങ്ങി ഗ്രീനും റിങ്കുവും; ആർസിബിക്കെതിരെ  KKR ന് മികച്ച ടോട്ടൽ
dot image

റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഭേദപ്പെട്ട ടോട്ടൽ. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസാണ് കെ കെ ആർ നേടിയത്.

അൻകൃഷ് രഘുവൻഷി 46 പന്തിൽ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 71 റൺസ് നേടി. റിങ്കു സിങ് 29 പന്തിൽ 49 റൺസും കാമറൂൺ ഗ്രീൻ 24 പന്തിൽ 32 റൺസും നേടി. അജിങ്ക്യാ രഹാനെ 19 റൺസും ഫിൻ അലൻ 18 റൺസും നേടി.

നേരത്തെ ടോസ് നേടി ആർസിബി ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു കൂട്ടർക്കും പ്ലേ ഓഫ് ഉറപ്പിക്കാൻ ഇന്നത്തെ മത്സരം നിർണായകമാണ്.

Content highlights:ipl rcb vs kk -angkrish raghuvanshi half-century green rinku singh performance

dot image
To advertise here,contact us
dot image