കെകെആറിൽ 'സഞ്ജു സാംസണുണ്ട്', മികവ് കണ്ട് അത്ഭുതപ്പെട്ടു; യുവതാരത്തെ വാഴ്ത്തി ഷെയ്ൻ വാട്സൻ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി മുന്നോട്ട് പോവുകയാണ്

കെകെആറിൽ 'സഞ്ജു സാംസണുണ്ട്', മികവ് കണ്ട് അത്ഭുതപ്പെട്ടു; യുവതാരത്തെ വാഴ്ത്തി ഷെയ്ൻ വാട്സൻ
dot image

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആവേശകരമായി മുന്നോട്ട് പോവുകയാണ്. പ്ലേ ഓഫിലേക്ക് പോരാട്ടം അടുക്കവെ മൂന്ന് തവണ ചാമ്പ്യന്മാരായ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് 10 മത്സരത്തിൽ നിന്ന് 9 പോയിന്റോടെ എട്ടാം സ്ഥാനത്താണ് കെകെആറുള്ളത്.

ഇനി പ്ലേ ഓഫിലേക്കെത്താൻ അത്ഭുതങ്ങൾ‌ സംഭവിക്കേണ്ടിയിരിക്കുന്നു. ആരാധകരുടെ പ്രതീക്ഷക്കൊത്തല്ല ഇത്തവണ കെകെആർ കളിച്ചത്. ആർക്കും തന്നെ കെെയടി നേടുന്ന പ്രകടനം നടത്താനായില്ല.

പ്രതിഭാശാലിയായ താരങ്ങളുണ്ടെങ്കിലും അവർക്കൊന്നും അവസരത്തിനൊത്ത് ഉയരാൻ സാധിക്കാതെ പോയി. എന്നാൽ കെകെആർ ടീമിൽ തന്നെ അത്ഭുതപ്പെടുത്തിയ ഒരു പ്രതിഭയുണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടറും കെകെആർ പരിശീലകനുമായ ഷെയ്ൻ വാട്സൻ.

അത് അൻകൃഷ് രഘുവംശിയാണെന്നാണ് വാട്സൻ പറയുന്നത്. സഞ്ജു സാംസണിന്റെ തുടക്കകാലത്തെയാണ് അൻകൃഷ് ഓർമ്മിപ്പിക്കുന്നത് എന്നാണ് വാട്സൻ പറയുന്നത്.

ഐപിഎല്ലിൽ നിരവധി പ്രതിഭാശാലികളായ താരങ്ങളെ ഞാൻ ഇക്കാലയളവിലൂടെ കണ്ടിട്ടുണ്ട്. സഞ്ജു സാംസണിന്റെ പ്രകടനം 17 വയസ് മുതൽ കാണുന്നതാണ്. അവന്റെ പ്രതിഭ എത്രത്തോളമാണെന്നതും എനിക്കറിയാം. അൻകൃഷ് അത്തരത്തിൽ പ്രതിഭയുള്ള താരങ്ങളിലൊരാളാണ്.

21 വയസിനുള്ളിൽ അവൻ തന്റെ പ്രതിഭയെ വളർത്തിയത് അത്ഭുതപ്പെടുത്തുന്ന രീതിയിലാണ്. അവനിൽ നിന്ന് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനങ്ങളാണുണ്ടാകുന്നത്. വെെഡ് റേഞ്ചിലുള്ള ഷോട്ടുകൾ കളിക്കാൻ കഴിവുണ്ട്.

വ്യത്യസ്തമായ ഷോട്ടുകൾ കളിക്കാൻ കഴിവുള്ള അൻകൃഷ് തന്റെ ഉയർന്ന കായിക ക്ഷമതയെ മുതലാക്കി കളിക്കുന്നവനാണ്. സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കാൻ അൻകൃഷിന് കഴിവുണ്ട്. ഈ സീസണിൽ 10 മത്സരത്തിൽ നിന്ന് 269 റൺസാണ് അൻകൃഷ് നേടിയത്. 29.89 ശരാശരിയും 135.85 സ്ട്രെെക്ക് റേറ്റിലും കളിക്കുന്ന അൻകൃഷ് മൂന്ന് അർധ സെഞ്ച്വറികളും ഇതിനോടകം നേടിയിട്ടുണ്ട്.

Content highlights: shane watson praises angkrish raghuvanshi sanju samson comparison

dot image
To advertise here,contact us
dot image