

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത താരം മനീഷ് പാണ്ഡെയെടുത്ത ഒരു ക്യാച്ച് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
കൊൽക്കത്ത ഉയർത്തിയ 193 റൺസ് വിജലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗളുരു താരം ടിം ഡേവിഡിന്റെ ക്യാച്ച് ആണ് മനീഷ് എടുത്തത്. ഈ സീസണിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള അവാർഡ് താരത്തിന് നൽകണമെന്നാണ് കമന്റേറ്റർമാർ അഭിപ്രായപ്പെട്ടത്.
𝙄𝙨 𝙞𝙩 𝙖 𝙗𝙞𝙧𝙙? 𝙄𝙨 𝙞𝙩 𝙖 𝙥𝙡𝙖𝙣𝙚? 𝙄𝙩'𝙨 𝙈𝙖𝙣𝙞𝙨𝙝 𝙋𝙖𝙣𝙙𝙚𝙮 ✈️#ManishPandey catches a blinder to dismiss #TimDavid 🤯#TATAIPL Race To Playoffs 2026 ➡️ #RCBvKKR | LIVE NOW 👉https://t.co/9SHVzm41aO pic.twitter.com/uwWo8hx3Vm
— Star Sports (@StarSportsIndia) May 13, 2026
മത്സരത്തിന്റെ 17-മത്തെ ഓവറിലാണ് സംഭവം. കാർത്തിക് ത്യാഗി എറിഞ്ഞ പന്ത് ഓഫ് സൈഡിലേക്ക് കട്ട് ചെയ്ത് റൺ കണ്ടെത്താൻ ടിം ഡേവിഡ് ശ്രമിച്ചു. എന്നാൽ ഡേവിഡിന്റെ ബാറ്റിൽ കൊണ്ട് ഉയർന്ന് പൊങ്ങി. ബാക്ക്‌വേഡ് പോയിന്റിൽ ഫീൽഡ് ചെയ്തിരുന്ന മനീഷ് പാണ്ഡെ ഡൈവ് ചെയ്ത് ആ പന്ത് പിടിച്ചെടുക്കുക ആയിരുന്നു. സെക്കൻഡുകൾ മാത്രമാണ് ക്യാച്ച് എടുക്കാനായി മനീഷ് പാണ്ഡെയ്ക്ക് ലഭിച്ചത്.
മനീഷ് പാണ്ഡെയുടെ പ്രകടനം കണ്ട് പന്തെറിഞ്ഞ കാർത്തിക് ത്യാഗി തലയിൽ കൈവച്ച് നിന്നു. നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന വിരാട് കോഹ്‌ലിയും ഈ ക്യാച്ച് കണ്ടു ഞെട്ടിപ്പോയി.
പിന്നീട്, കോഹ്ലി നേരിട്ട് എത്തി പാണ്ഡെയെ അഭിനന്ദിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തു. അതേ സമയം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തോൽപ്പിച്ചു. ജയത്തോടെ ആർസിബി പോയിന്റ് പട്ടികയിൽ ഒന്നാമത് എത്തിയിട്ടുണ്ട്.
Content highlights: /ipl-2026-amazing-catch-virat-kohli-dinesh-karthik-reaction-viral-video