

ഡൽഹി ക്യാപിറ്റൽസിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. . മലയാളി താരം കരുൺ നായർക്ക് പ്ലേയിംഗ് ഇലവനിൽ തുടര്‍ച്ചയായി അവസരം നല്‍കുന്നതിനെതിരെയായിരുന്നു ശ്രീകാന്ത് ആഞ്ഞടിച്ചത്.
കരുൺ നായരെ ടീമിലെടുക്കുന്നത് ഡൽഹിയെ ടി20യിൽ നിന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൊണ്ടുപോകുന്നതിന് തുല്യമാണെന്ന് ശ്രീകാന്ത് പരിഹസിച്ചു. കരുൺ നായരെ കളിപ്പിച്ചുകൊണ്ട് ഡൽഹി ടെസ്റ്റ് ക്രിക്കറ്റ് താരങ്ങളെയാണ് സൃഷ്ടിക്കുന്നത്.
തനിക്ക് ഒരു അവസരം കൂടി നൽകണമെന്ന് അദ്ദേഹം ദൈവത്തോട് പ്രാർത്ഥിച്ചിട്ടുണ്ടാകും, ഡൽഹി അത് കൃത്യമായി നൽകുന്നുമുണ്ട്. കരുൺ നായർ ടീമിന്‍റെ പരിഗണനയിലേ വരാൻ പാടില്ല. ടീം കോമ്പിനേഷൻ ശരിയാക്കണമെങ്കിൽ ആദ്യം കരുണിനെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കണമെന്നം ശ്രീകാന്ത് പറഞ്ഞു.
ഈ സീസണിൽ കളിച്ച രണ്ട് ഇന്നിംഗ്സുകളിൽ നിന്ന് വെറും 18 റൺസ് മാത്രമാണ് കരുൺ നായർക്ക് നേടാനായത്. 100 സ്ട്രൈക്ക് റേറ്റിലായിരുന്നു രണ്ട് മത്സരങ്ങളിലും കരുണിന്‍റെ ബാറ്റിംഗ്. ഡൽഹിയെ പോലെ തന്നെ തുടർച്ചയായ മൂന്ന് പരാജയങ്ങളിൽ വലയുന്ന പഞ്ചാബ് കിങ്സിനും ശ്രീകാന്ത് മുന്നറിയിപ്പ് നൽകി.
content highlights:K Srikkanth criticizes karun nair in delhi capitals performance