തിയേറ്ററിൽ ചിരിപ്പിച്ച് വിജയം നേടി, ഇനി ഒടിടിയിലേക്ക്; സ്ട്രീമിങ് ഡേറ്റുമായി മധുവിധു

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സിനിമ സ്ട്രീം ചെയ്യും

തിയേറ്ററിൽ ചിരിപ്പിച്ച് വിജയം നേടി, ഇനി ഒടിടിയിലേക്ക്; സ്ട്രീമിങ് ഡേറ്റുമായി മധുവിധു
dot image

ബിബിൻ മോഹന്റെയും ജയ് വിഷ്ണുവിന്റെയും രചനയിൽ നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത മധുവിധു തിയേറ്ററിൽ ഗംഭീര വിജയമാണ് നേടിയത്. കോമഡി ഫാമിലി എന്റർടൈനർ ആയി ഒരുങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണമാണ്‌ ലഭിച്ചത്. ചിത്രമിപ്പോൾ ഒടിടിയിൽ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്.

മെയ് 22 മുതൽ സോണി ലിവിലൂടെയാണ് സിനിമ സ്ട്രീമിങ്ങിനെത്തുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സിനിമ സ്ട്രീം ചെയ്യും. ഷറഫുദ്ദീന്റെയും അസീസ് നേടുമങ്ങാടിന്റെയും കോമഡി രംഗങ്ങൾ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയാകുന്ന മധുവിധുവിൽ സായ്കുമാറും, ജഗദീഷും, സഞ്ജു മധുവും, വിനീത് തട്ടിലും, ബിന്ദു പണിക്കരും ഉൾപ്പടെയുള്ള വലിയൊരു താര നിര തന്നെയുണ്ട്. ശാന്തകുമാറും, മാളവിക കൃഷ്ണദാസുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. അജിത് വിനായക ഫിലിംസാണ് ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. പന്ത്രണ്ടോളം സിനിമകള്‍ നിര്‍മ്മിച്ച അവരുടെ നിര്‍മ്മാണ കമ്പിനിയുടെ ഇന്നോളം ഉള്ളതില്‍ ഏറ്റവും വലിയ വിജയമാണ് മധുവിധു.

ഷൈലോക്കിന് ശേഷം ബിബിന്‍ മോഹനും, മധുര മനോഹര മോഹം, പെറ്റ് ഡിറ്റക്ടീവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജയ് വിഷ്ണുവും ചേര്‍ന്ന് രചിച്ച ചിത്രമാണ് 'മധുവിധു'. ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'പൊന്മാന്‍', 'സര്‍ക്കീട്ട്', 'ഗഗനചാരി' അടക്കമുള്ള നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ നിര്‍മാണ രംഗത്തു തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ച അജിത് വിനായക ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ഫാര്‍സ് ഫിലിംസ്.

ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, സംഗീതം - ഹിഷാം അബ്ദുൾ വഹാബ്, പോസ്റ്റ് പ്രൊഡക്ഷൻ സൂപ്പർവൈസർ ആൻഡ് എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്റ്റ് ഡിസൈനർ - രഞ്ജിത്ത് കരുണാകരൻ, കലാസംവിധാനം- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- ദിവ്യ ജോർജ്, മേക്കപ്പ്- ജിതേഷ് പൊയ്യ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്ദിരൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അഖിൽ സി തിലകൻ, സ്റ്റിൽസ്- റിഷാജ് മുഹമ്മദ്, നൃത്തസംവിധാനം- റിഷ്ദാൻ അബ്ദുൾ റഷീദ്, വിഎഫ്എക്‌സ്- നോക്ക്‌റ്റേണൽ ഒക്‌റ്റേവ്, പബ്ലിസിറ്റി ഡിസൈൻ - യെല്ലോടൂത്ത് , മാർക്കറ്റിംഗ് - ബ്രിങ്‌ഫോർത്ത് , ഡിജിറ്റൽ മാർക്കറ്റിംഗ് - ആരോമൽ, പിആർഒ- ശബരി.

Content Highlights: Sharafudheen film Madhuvidhu OTT streaming date out now

dot image
To advertise here,contact us
dot image