

കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ സഞ്ജു സാംസണിന്റെ സ്‌കോര്‍ വെറും 11 മാത്രമായിരുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ ആദ്യ എല്‍ ക്ലാസിക്കോയില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണിന് പിന്നീട് രണ്ടുമത്സരത്തില്‍ തിളങ്ങാനായില്ല. ഇതില്‍ ഒന്ന് മുംബൈക്കെതിരായ രണ്ടാം എല്‍ ക്ലാസിക്കോ പോരാട്ടമായിരുന്നു. പക്ഷെ, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ വീണ്ടും സഞ്ജു സാംസണിന്റെ തിരിച്ചുവരവിനാണ് ദില്ലിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.
പത്തുമത്സരങ്ങളില്‍നിന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനും പത്ത് പോയിന്റെന്ന നേട്ടമായി. നിലവില്‍ സ്ഥാന ചലനമില്ലെങ്കിലും പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിച്ചു എന്നതാണ് നേട്ടം. സഞ്ജുവിന്റെ ചിറകിലേറിയുള്ള ചെന്നൈയുടെ യാത്രയ്ക്ക് മാധുര്യവുമേറെയാണ്. ഈ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളില്‍ ഒറ്റയക്കമായിരുന്നു സഞ്ജുവിന്റെ സ്‌കോര്‍. രാജസ്ഥാനെതിരെ ആറ്, പഞ്ചാബിനെതിരെ ഏഴ്, ആര്‍സിബിക്കെതിരെ ഒമ്പത് എന്നിങ്ങനെ. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈയിലെ ആദ്യമത്സരത്തില്‍ സെഞ്ചുറിയടിച്ചതോടെ (115*) വിമര്‍ശകരുടെ വായടപ്പിച്ചു സഞ്ജു സാംസണ്‍.
തൊട്ടടുത്ത മത്സരം കൊല്‍ക്കത്തയ്‌ക്കെതിരെയായിരുന്നു. 48 റണ്‍സ് എടുത്താണ് മടങ്ങിയത്. എന്നാല്‍ ഹൈദരാബാദിനെതിരെ ഏഴ് റണ്‍സ് മാത്രമാണ് എടുത്തത്. തൊട്ടടുത്ത മത്സരത്തില്‍ മുംബൈക്കെതിരെ വീണ്ടും സെഞ്ചുറി. ഇത്തവണ പുറത്താകാതെ 101 റണ്‍സ്. പിന്നീടുള്ള രണ്ടുകളികളില്‍ വെറും 11 റണ്‍സ് വീതമായിരുന്നു ടീമിന് സഞ്ജുവിന്റെ സംഭാവന. എന്നാല്‍ ഡല്‍ഹിക്കെതിരെ പുറത്താകാതെ 87 റണ്‍സെടുത്ത താരം തന്റെ തിരിച്ചുവരവ് വീണ്ടും അടയാളപ്പെടുത്തി. സഞ്ജുവിന്റെ ചിറകില്‍ ചെന്നൈ വീണ്ടും പ്ലേ ഓഫിലേക്ക് പറക്കുന്നു എന്നതാണ് മഞ്ഞപ്പടയെ സംബന്ധിച്ചിടത്തോളം സന്തോഷമുള്ള കാര്യം.
content highlight: 'Chettan' back on track: Will Chennai storm into the playoffs with Sanju's brilliance?