ദുല്‍ഖറിന്റെ ഫാഷന്‍ ഐക്കണ്‍ ആരാണ് ? 'മമ്മൂക്ക അല്ലാതെ മറ്റാര്,' കയ്യടിച്ച് ആരാധകർ

'ഓരോ തവണയും എന്നെ ഞെട്ടിക്കാറുണ്ട്. ഇന്നലെയോ മറ്റോ ദുബായില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ ഇട്ട ഡ്രസ് ശരിക്കും ഞെട്ടിച്ചു'

ദുല്‍ഖറിന്റെ ഫാഷന്‍ ഐക്കണ്‍ ആരാണ് ? 'മമ്മൂക്ക അല്ലാതെ മറ്റാര്,' കയ്യടിച്ച് ആരാധകർ
dot image

മലയാളത്തിനൊപ്പം ബോളിവുഡിലും കോളിവുഡിലും ടോളിവുഡിൽ വരെ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ എന്ന ലേബലില്‍ സിനിമാലോകത്തേക്ക് കടന്നുവന്ന ദുല്‍ഖര്‍ ചുരുങ്ങിയ സമയം കൊണ്ട് ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കിയിരുന്നു. നടന്റെ ഔട്ട്ഫിറ്റുകളും ഫാഷൻ സെൻസുമെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ദുല്‍ഖറിന്റെ ഫാഷന്‍ ഐക്കണ്‍ ആരാണെന്ന ചോദ്യത്തിന് നടൻ നൽകിയ ഉത്തരമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘എനിക്ക് ആകെ ഒരൊറ്റ ഫാഷന്‍ ഐക്കണേ ഉള്ളൂ. വളരെ ചെറിയ പ്രായം തൊട്ട് കാണാന്‍ തുടങ്ങിയതാണ്. നിങ്ങളെല്ലാവരും കരുതുന്നത് പോലെ എന്റെ വീട്ടിലുള്ള ആള് തന്നെയാണത്. ഓരോ തവണയും എന്നെ ഞെട്ടിക്കാറുണ്ട്. ഇന്നലെയോ മറ്റോ ദുബായില്‍ ഒരു പരിപാടിക്ക് പോയപ്പോള്‍ ഇട്ട ഡ്രസ് ശരിക്കും ഞെട്ടിച്ചു. ഓരോ തവണയും ഇങ്ങനെ തന്നെയാണ്. അടുത്ത തവണ ഏത് ഡ്രസ്സായിരിക്കും ഇടുക എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്,’ ദുല്‍ഖര്‍ പറഞ്ഞു.

കോട്ടയത്ത് ഒരു ടെക്‌സ്‌റ്റൈയില്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ദുല്‍ഖര്‍. കോട്ടയത്തെ പ്രശസ്ത കോളേജായ സി.എം.എസ് കോളേജിനെ ദുല്‍ഖര്‍ ഇളക്കിമറിച്ചു. അതേസമയം, ദുൽഖറിന്റെതായി ഇനി തിയേറ്ററിൽ എത്തുന്ന ചിത്രം ഐ ആം ഗെയിം ആണ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് ആണ് സിനിമയുടെ സംവിധാനം.

https://www.instagram.com/reel/DX4VqIWi28C/?utm_source=ig_web_copy_link&igsh=NTc4MTIwNjQ2YQ==

ഐ ആം ഗെയിമിൽ താൻ വളരെ മോഡേൺ ആണെന്നും റെട്രോ സ്റ്റൈൽ ആയിരിക്കില്ലെന്നും ദുൽഖർ നേരത്തെ തന്നെ പറഞ്ഞിരുന്നു. സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവർ ചേർന്നാണ് ഐ ആം ഗെയിം സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്. ആക്ഷന് വലിയ പ്രാധാന്യം ഉള്ള ചിത്രത്തിന്റെ ഹൈലൈറ്റ് അൻപറിവ് മാസ്റ്റേഴ്‌സ് ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ആയിരിക്കും എന്നാണ് സൂചന.

Content Highlights: Actor Dulquer Salmaan has revealed that his biggest fashion inspiration is his father, Mammootty. Known for his impeccable style across decades, Mammootty continues to influence not just fans but also the younger generation of actors.

dot image
To advertise here,contact us
dot image