സഞ്ജു ഷോ; ദില്ലിയില്‍ ക്യാപിറ്റല്‍സിനെ തകര്‍ത്ത് പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിച്ച് ചെന്നൈ

ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചത് എട്ടുവിക്കറ്റിന്, സഞ്ജുവിന് 87 റണ്‍സ്

സഞ്ജു ഷോ; ദില്ലിയില്‍ ക്യാപിറ്റല്‍സിനെ തകര്‍ത്ത് പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിച്ച് ചെന്നൈ
dot image

15 പന്തുകള്‍ ഇനിയും ബാക്കി, പക്ഷെ പന്തെറിഞ്ഞുതീരും മുമ്പേ ചെന്നൈ സൂപ്പര്‍ കിങ്‌സ് കളി ജയിച്ചു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടീമിന്റെ ജയം എട്ടുവിക്കറ്റിന്. സഞ്ജു സാംസണ്‍ നിറഞ്ഞാടിയ മത്സരത്തിലാണ് ചെന്നൈയുടെ തകര്‍പ്പന്‍ ജയം. 52 പന്തില്‍ 87 റണ്‍സെടുത്ത സഞ്ജു ഇന്നിങ്‌സില്‍ ആറുസിക്‌സും ഏഴ് ഫോറും നേടി. സഞ്ജുവിനൊപ്പം കാര്‍ത്തിക് ശര്‍മയും പോരാടി. 31 പന്തില്‍ കാര്‍ത്തിക് ശര്‍മ നേടിയത് 41 റണ്‍സ്. രണ്ടുസിക്‌സും നാലുഫോറും ഇന്നിങ്‌സിലുണ്ടായിരുന്നു. ഉര്‍വില്‍ പട്ടേലും രണ്ടു സിക്‌സുകളോടെ 17 റണ്‍സെടുത്തു. കഴിഞ്ഞ രണ്ടുമത്സരങ്ങളില്‍ തിളങ്ങിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന് ആറു റണ്‍സെടുക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.

നേരത്തെ, ഡല്‍ഹിയെ എറിഞ്ഞിട്ട ചെന്നൈ ബൗളര്‍മാരാണ് വിജയത്തിലെ മറ്റു ശില്‍പ്പികള്‍. 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി 155 റണ്‍സ് മാത്രമാണ് എടുത്തത്. ചെന്നൈ ബൗളര്‍മാര്‍ക്ക് മുന്നില്‍ പലപ്പോഴും ഡല്‍ഹി ബാറ്റര്‍മാര്‍ പരുങ്ങി. എല്ലാവരും പതറിയ മത്സരത്തില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സും സമീര്‍ റിസ് വിയുമാണ് രക്ഷകരായത്. 31 പന്തില്‍ 38 റണ്‍സ് എടുത്താണ് സ്റ്റബ്‌സ് ടീമിനെ മുന്നോട്ട് നയിച്ചത്. റിസ് വി 24 പന്തില്‍ 40 റണ്‍സുമായി തിളങ്ങി. അശുതോഷ് ശര്‍മയും അഞ്ചു പന്തില്‍ 14 റണ്‍സെടുത്തു.

കെഎല്‍ രാഹുല്‍ വെറും 12 റണ്‍സെടുത്ത് അകീല്‍ ഹുസൈന്റെ പന്തില്‍ ക്യാച്ച് നല്‍കി മടങ്ങി. പാത്തുംനിസ്സങ്ക (19), നിതീഷ് റാണ (15), കരുണ്‍ നായര്‍ (13), അക്‌സര്‍ പട്ടേല്‍ (രണ്ട്) എന്നിവര്‍ പാടേ നിരാശപ്പെടുത്തി. ചെന്നൈ നിരയില്‍ നൂര്‍ അഹമ്മദ് രണ്ടുവിക്കറ്റെടുത്തു. അകീല്‍ ഹുസൈന്‍, മുകേഷ് ചൗധരി, ഗുര്‍ജപ്‌നീത് സിങ്, ജാമി ഓവര്‍ട്ടണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

content highlights: Sanju Show; Chennai destroys Capitals in Delhi, boosting playoff hopes

dot image
To advertise here,contact us
dot image