ബെംഗളുരുവിന് മുന്നിൽ തകർന്നടിഞ്ഞ് ഡൽഹി; പർപ്പിൾ ക്യാപ്പുമായി ഭുവനേശ്വർ കുമാർ

ആർസിബിയുടെ ബൗളിംഗ് നിരയ്ക്ക് മുന്നിൽ അഭിഷേക് പോറലിനൊഴിക്കെ (30) മറ്റാർക്കും തന്നെ പിടിച്ചുനിൽക്കാനായില്ല

ബെംഗളുരുവിന് മുന്നിൽ തകർന്നടിഞ്ഞ് ഡൽഹി; പർപ്പിൾ ക്യാപ്പുമായി ഭുവനേശ്വർ കുമാർ
dot image

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ തകർന്നടിഞ്ഞ് ഡൽഹി ക്യാപിറ്റൽസ്. ആർസിബിയുടെ ബൗളിംഗ് നിരയ്ക്ക് മുന്നിൽ അഭിഷേക് പോറലിനൊഴിക്കെ (30) മറ്റാർക്കും തന്നെ പിടിച്ചുനിൽക്കാനായില്ല. ഡൽഹിക്കെതിരെ മൂന്ന് വിക്കറ്റുകൾ കൂടി സ്വന്തമാക്കി വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ തലപ്പത്തെത്തി ഭുവനേശ്വർ കുമാർ പർപ്പിൾ ക്യാപ്പും നേടി.

ആദ്യം ബാറ്റ് ചെയ്യാൻ കളത്തിലെത്തിയ ഡൽഹി ക്യാപിറ്റൽസിന് ആദ്യ ഓവറിൽ തന്നെ അടിപതറി. ഡിസിയുടെ മുൻനിര ബാറ്റർമാർക്കാർക്കും തന്നെ രണ്ടക്കം കടക്കാനായിരുന്നില്ല. സാഹിൽ പരാഖ് (0), കെഎൽ രാഹുൽ (1), നിതീഷ് റാണ (1), സമീർ റിസ്‌വി (0), ട്രിസ്റ്റൻ സ്റ്റബ്സ് (5), അക്‌സർ പട്ടേൽ (0) എന്നിങ്ങനെയാണ് ഡൽഹി ബാറ്റർമാരുടെ റൺസ് നേട്ടം.

വിക്കറ്റ് വേട്ടയിൽ ആർസിബിയുടെ ജോഷ് ഹേസല്‍വുഡ് മൂന്ന് ഓവറും മൂന്ന് ബൗളുകളും എറിഞ്ഞ് 12 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകളാണ്‌ പോക്കറ്റിൽ ആക്കിയത്. മൂന്ന് ഓവറിൽ അഞ്ച് റൺസ് മാത്രം വഴങ്ങി ഭുവനേശ്വർ കുമാർ മൂന്ന് വിക്കറ്റുകളും വീഴ്ത്തി. കൂടാതെ റാസിഖ് സലാം, സുയാഷ്‌ ശർമ, ക്രുണാൽ പാണ്ഡ്യാ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content highlight: DC set 76 runs as target against RCB

dot image
To advertise here,contact us
dot image