അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് ഭാഗ്യം ബെംഗളുരുവിന്; ബൗളിങ് തിരഞ്ഞെടുത്തു

പ്ലേയ്ഓഫ് പ്രതീക്ഷ നിലനിർത്താൻ ഡിസിക്ക് ഇനിയുള്ള കളികള്‍ നിര്‍ണായകമാണ്

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ടോസ് ഭാഗ്യം ബെംഗളുരുവിന്; ബൗളിങ് തിരഞ്ഞെടുത്തു
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് - റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആവേശപ്പൂരിലെ ടോസ് ഭാഗ്യം ബെംഗളുരുവിനൊപ്പം. ടോസ് നേടിയ ബെംഗളൂരു നായകന്‍ രജത് പാട്ടിദാര്‍ ഡൽഹിയെ ആദ്യം ബാറ്റിങ്ങിനയച്ചു. ഇതോടെ ഡൽഹി ഉയർത്തുന്ന വിജയലക്ഷ്യം പാട്ടിദാരും സംഘവും ചെയ്സ് ചെയ്യും. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേവരുന്നത്

ഡൽഹിക്കെതിരായ വിജയത്തോടെ പ്ലേഓഫിലേക്ക് ഒരുപടി കൂടി അടുക്കുക എന്നതാണ് പാട്ടിദാറിന്റെയും സംഘനത്തിന്റെയും ലക്ഷ്യം. അതേസമയം പ്ലേയ്ഓഫ് പ്രതീക്ഷ നിലനിർത്താൻ ഡിസിക്ക് ഇനിയുള്ള കളികള്‍ നിര്‍ണായകമാണ്. ഏഴ് മാച്ചില്‍ നിന്നും 10 പോയിന്റുമായി നിലവിൽ രണ്ടാംസ്ഥാനത്താണ് ബെംഗളൂരു. കളിച്ച അഞ്ച് മല്‍സരങ്ങളില്‍ ജയിച്ച ആർസിബി ശേഷിച്ച രണ്ടെണ്ണത്തിൽ തോറ്റിരുന്നു. ഈ സീസണില്‍ ആര്‍സിബിയും ഡിസിസും മുഖാമുഖം വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണ് ഇന്നത്തേത്. നേരത്തേ നടന്ന ആദ്യ പാദ മത്സരത്തിൽ ആര്‍സിബിയെ ഡിസി ആറ് വിക്കറ്റിന് ഡൽഹി തകർത്തിരുന്നു.

അതേസമയം, ഡിസി ഇപ്പോള്‍ പോയിന്റ് പട്ടികയിലെ ഏഴാംസ്ഥാനക്കാരാണ്. ആറ് പോയിന്റാണ് അവരുടെ സമ്പാദ്യം. മൂന്നു കളിയില്‍ ഡിസി ജയിച്ചപ്പോള്‍ ബാക്കി നാലിൽ തോല്‍ക്കുകയും ചെയ്തു. ഇനിയുള്ള മല്‍സരങ്ങളില്‍ അഞ്ചെണ്ണമെങ്കിലും ജയിക്കാനായാല്‍ മാത്രമേ ഡിസിക്ക് പ്ലേഓഫ് ഉറപ്പിക്കാനാകൂ.

Content highlight: IPL 2026: DC vs RCB matchday toss win

dot image
To advertise here,contact us
dot image